Wednesday, August 14, 2019 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 08.58 PM

ഒരു നിമിഷം കൈവിട്ടു, പിന്നെ കാണുന്നത് കുഞ്ഞ് താഴേയ്ക്ക് പതിച്ച് ബാല്‍ക്കണിയിലെ കമ്പിക്കള്‍ക്കിടയില്‍: പിന്നാലെ സംഭവിച്ചത്..

 Scary viral video

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില അപകട വീഡിയോകള്‍ കണ്ടാല്‍ ആരുടെയും ഹൃദയമിടിപ്പ് നിലച്ച് പോകുന്ന തരത്തിലുള്ളവയായിരിക്കും. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഒരു ഓഫീസില്‍ നടന്ന അപകടത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്. ഓഫീസ് കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് ഒരു അമ്മയും നടക്കാന്‍ പ്രായത്തിലുള്ള ഒരു കുഞ്ഞും വന്നിറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ലിഫ്റ്റില്‍ നിന്നിറങ്ങിയ അമ്മ കുട്ടിയുടെ കൈയ്യില്‍ പിടിച്ചിരിക്കുന്നത് കാണാം. ഇടയ്ക്ക് അമ്മയ്ക്ക് ഫോണ്‍ വന്നപ്പോള്‍ കുഞ്ഞിന്റെ കൈയ്യിലെ പിടിവിട്ടു. ഈ സമയം കുഞ്ഞ് ബാല്‍ക്കണിയിലെ പടിക്കെട്ടിലേക്ക് പോയി. അവിടെ നിന്ന് കാല്‍തെറ്റി ബാല്‍ക്കണിയിലെ കമ്പികള്‍ക്കിടയിലൂടെ താഴേക്ക് വീഴാന്‍ പോകുന്നതാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്. എന്നാല്‍ അപ്പോള്‍ അമ്മ സമയോചിതമായി ഇടപെടുകയും, കുഞ്ഞിന്റെ കാലില്‍ ചാടി പിടിക്കുകയുമായി.

ഇതോടെ തലകീഴായി താഴേക്ക് വീഴാന്‍ പോയ കുട്ടി അമ്മയുടെ കൈയ്യില്‍ സുരക്ഷിതനായി. അപ്പോഴേക്കും കുഞ്ഞിനെ രക്ഷിക്കാന്‍ ജോലിക്കാരന്‍ പടിക്കെട്ടിലൂടെ ഓടിപ്പോയിരുന്നു. എല്ലാവരും എത്തിയപ്പോഴേക്കും അമ്മ കുഞ്ഞിനെ കമ്പികള്‍ക്കിടയിലൂടെ വലിച്ചെടുത്തിരുന്നു. സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായതോടെ അമ്മയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്.

Ads by Google
Thursday 27 Jun 2019 08.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW