Wednesday, August 21, 2019 Last Updated 32 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 08.45 PM

ഡ്രീംവേള്‍ഡില്‍ പോയി കുറെ ഡാന്‍സൊക്കെ കളിച്ച് വരുന്നത് എന്റെ ടേസ്റ്റല്ല..: ഡാന്‍സ് കളിക്കാത്തതിനു പിന്നിലെ കാരണം തുറന്നു പറഞ്ഞ് ടൊവിനോ

Tovino thomas

യുവനായകന്മാരില്‍ ശ്രദ്ധേയനായ നടനാണ് ടൊവീനോ തോമസ്. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയാണ് ടൊവീനോയുടെ ഏറ്റവും പുതിയ ചിത്രം. ടൊവീനോ നായകനായും അഹാന നായികയായും എത്തുന്ന ചിത്രത്തിലേതായി പുറത്തിറങ്ങിയ ആദ്യഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ലൂക്ക എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ അഭിമുഖത്തില്‍ താന്‍ ഡാന്‍സ് ചെയ്യാത്തതിനെ കുറിച്ച് തുറന്നു പറയുകയാണ് ടൊവീനോ. ഇതുവരെ കണ്ട സിനിമകളിലൊന്നും ടൊവീനോ ഡാന്‍സ് ചെയ്തിരുന്നില്ല. ഇതേ കുറിച്ചാണ് താരം തുറന്നു പറഞ്ഞത്.


'ലൂക്ക'യില്‍ ചെറിയ ഡാന്‍സ് സീക്വന്‍സുണ്ടെങ്കിലും കാര്യമായി എന്തുകൊണ്ട് ഡാന്‍സ് ചെയ്യുന്നില്ല എന്ന ചോദ്യത്തിനായിരുന്നു ടൊവീനോയുടെ മറുപടി : '' ഞാന്‍ നന്നായി ഡാന്‍സ് കളിക്കുന്ന ഒരാളല്ല. കൂടാതെ ഇന്ത്യന്‍ സിനിമയില്‍ മാത്രമാണ് ഞാന്‍ ഡാന്‍സ് കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ പിന്നെ ഡാന്‍സിന് വേണ്ടി മാത്രം വരുന്ന സിനിമകളായിരിക്കണം. ഒരു കമേഴ്ഷ്യല്‍ ചേരുവ എന്ന നിലയ്ക്ക് ഡാന്‍സ് കുത്തിക്കയറ്റുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. കഥാപാത്രം ഡാന്‍സറായിട്ടുള്ള സിനിമകളൊന്നും എനിക്കിതു വരെ വന്നിട്ടില്ല. അല്ലാതെ ഒരു കഥാപാത്രം ഡ്രീംവേള്‍ഡിലേക്ക് പോയി കുറെ ഡാന്‍സൊക്കെ കളിച്ച് തിരിച്ചു വരിക എന്നത് എന്റെ ടേസ്റ്റ് ഓഫ് സിനിമയില്‍ വരുന്നതല്ല.'' ടൊവീനോ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW