Friday, August 23, 2019 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 08.48 PM

പാര്‍ലമെന്റലെ കന്നി പ്രസംഗത്തില്‍ ആലപ്പുഴയില്‍ കടല്‍ഭിത്തി കെട്ടാന്‍ ആവശ്യപ്പെട്ട് എ.എം ആരിഫ്

A M Ariff, Parliament , cpim

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ ഭിത്തി കെട്ടാന്‍ ആവശ്യപ്പെട്ട് സി.പി.ഐ.എം എംപി ആരിഫ്. തീരദേശവാസികള്‍ പൂര്‍ണമായും ആശ്രയിക്കുന്നത് കടലിനെയാണെന്നും അതിനാല്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുന്നത് അനിവാര്യമാണെന്നും എ.എം ആരിഫ് പറഞ്ഞു.

'ഈയിടെ തീരദേശവാസികള്‍ കടല്‍ പ്രക്ഷോഭത്താല്‍ ദുരിതം അനുഭവിക്കുകയാണ്. കേരള സര്‍ക്കാര്‍ തീരദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയാണ് എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് എളുപ്പമല്ലെന്നും ഇതൊരുു ശാശ്വത പരിഹാരമല്ലെന്നും അതിനാല്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുക എന്നത് അനിവാര്യമാണ്. ഇതായിരിക്കും ഈ പ്രശ്‌നത്തിന് പരിഹാരം. തന്റെ മണ്ഡലമായ ആലപ്പുഴയില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കേണ്ടതായുണ്ട്. ഇത് കേന്ദ്രഫണ്ട് ഉണ്ടെങ്കില്‍ മാത്രമെ ചെയ്യാന്‍ സാധിക്കൂ. ഇതിന് എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണം.' ആരിഫ് പാര്‍ലമെന്റില്‍ പറഞ്ഞു.

ഇതിനോടൊപ്പം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചും ഭക്ഷ്യ സുരക്ഷയെ കുറിച്ചും ആരിഫ് പറഞ്ഞു. ലോക്‌സഭയില്‍ സി.പി.എമ്മിന്റെ ചീഫ് വിപ്പായി തെരഞ്ഞെടുത്തത് ആരിഫിനെയാണ്. മൂന്നു എം.പിമാരുള്ള സി.പി.എമ്മില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് ആരിഫ്‌

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW