Tuesday, August 20, 2019 Last Updated 9 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 08.30 PM

മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ഓട്ടോയിലിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്

accident

കോട്ടയം: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ഓട്ടോയിലിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കോട്ടയം എ.ആര്‍ ക്യാമ്പ് റോഡില്‍ അയ്മനത്ത് പുഴ കടവിന് സമീപമായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ക്കും ഒരു വിദ്യാര്‍ത്ഥിനിക്കുമാണ് പരുക്കേറ്റത്. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തില്‍ പരുക്കേറ്റ എസ്.എച്ച് മൗണ്ട് സെന്റ് മെര്‍സലിനാസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സമീറ, ഓട്ടോ ഡ്രൈവര്‍ നട്ടാശേരി സ്വദേശി ബിനു എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ കോട്ടയം കളത്തിപ്പടി കൊളോണിയ ബ്യൂട്ടി പാര്‍ലറിന്റെ ഉടമ അനില്‍ കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഓട്ടോയില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലും ഇടിച്ച ശേഷമാണ് നിന്നത്. അപകടമുണ്ടാക്കിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച അനില്‍ കുമാറിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW