Wednesday, August 21, 2019 Last Updated 45 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 08.18 PM

സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു; തമ്മിലടി എഫ്.ബ ലൈവില്‍

Ludhiana Jail

ലുധിയാന: ലുധിയാന സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. പോലീസുകാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ജയിലിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. മൂവായിരത്തോളം തടവുകാരുള്ള ജയിലില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. സണ്ണി സൂദ് എന്ന തടവുകാരനാണ് മരിച്ചത്.

ഏറ്റുമുട്ടുന്ന തടവുകാരെ പിന്തിരിപ്പിക്കാന്‍ പോലീസ് ഇടപെട്ട് വെടിവയ്പ്പ് നടത്തിയെങ്കിലും സംഘര്‍ഷം കുടുതല്‍ രൂക്ഷമായി. പോലീസുകാര്‍ക്കെതിരെ തടവുകാര്‍ കല്ലെറിഞ്ഞു. സംഘര്‍ഷം തണുപ്പിക്കാന്‍ ഒരു മണിക്കൂറിനുള്ളില്‍ പോലീസ് 40 റൗണ്ട് വെടിയുതിര്‍ത്തു. അക്രമികള്‍ പോലീസുകാരുടെ കൈയില്‍ നിന്ന് തോക്ക് തട്ടിയെടുത്തു. സംഘര്‍ഷം ചൂഷണം ചെയ്ത നാല് തടവുകാര്‍ രക്ഷപെട്ടുവെങ്കിലും ഇവരെ പിന്നീട് പിടികൂടി.

രണ്ട് മണിക്കൂറോളം നീണ്ടുനിന്ന സംഘര്‍ഷം ഉച്ചയ്ക്ക് ഒന്നരയോടെ നിയന്ത്രണ വിധേയമായി. ചില തടവുകാര്‍ ജയിലിലെ സംഘര്‍ഷം ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തിരുന്നു. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളുടെ സുരക്ഷയ്ക്ക് മൂന്ന് കമ്പനി സി.ആര്‍.പി.എഫിനെ കേന്ദ്രം വിന്യസിച്ചിട്ടുണ്ട്.

Ads by Google
Thursday 27 Jun 2019 08.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW