Wednesday, August 21, 2019 Last Updated 33 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 04.33 PM

തന്റെ ചിത്രത്തിനായി വസ്ത്രങ്ങള്‍ വാങ്ങി ഒരുങ്ങേണ്ടന്ന് നിര്‍മ്മാതാവ്: 'ആടൈയുടെ' അര്‍ധ നഗ്ന ടീസര്‍ ഇറങ്ങിയതിന് പിന്നാലെ അമല പോള്‍ ചിത്രത്തില്‍ നിന്ന് പുറത്ത്

Amala Paul,  Aadai teaser

ചെന്നൈ: പുറത്തിറങ്ങാനിരിക്കുന്ന വിജയ് സേതുപതി ചിത്രത്തില്‍ നിന്നും തന്നെ നിര്‍മ്മാതാക്കള്‍ പുറത്താക്കിയെന്ന വെളിപ്പെടുത്തലുമായി നടി അമല പോള്‍. ട്വിറ്ററിലുടെയാണ് അമല പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിഎസ്പി33 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിന്നുമാണ് അമല പോള്‍ പുറത്തായിരിക്കുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയതായി അറിയിച്ചുകൊണ്ട് നിര്‍മ്മാതാവ് കത്തയച്ചിരുന്നുവെന്നും അമല പോള്‍ പറയുന്നു.

ചിത്രത്തിന്റെ നിര്‍മ്മാണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് തന്നെ പുറത്താക്കിയിരിക്കുന്നതെന്നും, എന്നാല്‍ ഇത് അടിസ്ഥാനമില്ലാത്ത ആരോപണമാണിതെന്നും അമല പറയുന്നു. അമല പോളിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ആടൈയുടെ ടീസര്‍ കണ്ടതിനു ശേഷമാണ് നിര്‍മ്മാതാവ് രത്‌നവേലു കുമാര്‍ അമലയെ പുറത്താക്കാന്‍ തീരുമാനിച്ചത്. തന്റെ ചിത്രത്തിനായി വസ്ത്രങ്ങള്‍ വാങ്ങി ഒരുങ്ങേണ്ടെന്നും രത്‌നവേലു അമല പോളിന് അയച്ച കത്തില്‍ പരിഹസിച്ചു. രണ്ട് പേജ് നീളുന്ന പരാതിയാണ് അമല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ ആടൈ റിലീസ് ചെയ്യാനിരിക്കുമ്പോള്‍ ഇങ്ങനെ ഒരു നടപടി ഉണ്ടാകുന്നത് ചിത്രത്തേയും ഭാവിയേയും ബാധിക്കുമെന്നും അമല പോള്‍ പറയുനന്നു. മനപൂര്‍വം കരിവാരിത്തേക്കാനാണ് ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും അമല പോള്‍ കുറ്റപ്പെടുത്തുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW