Tuesday, August 20, 2019 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 04.04 PM

ഒരു താരത്തേയും ആ മരണവീട്ടില്‍ ഞാന്‍ കണ്ടില്ല; വിജയശ്രീയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി രാഘവന്‍

Actor Raghavan, Actress Vijayasree

മുന്‍കാല നടി വിജയശ്രീ മരിച്ച സമയത്ത് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒരു സിനിമാ താരവും എത്തിയില്ലെന്ന് നടന്‍ രാഘവന്‍. സാധാരണ സഹ പ്രവര്‍ത്തക മരണപ്പെടുമ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ച് മരണ വീട്ടിലേക്ക് പോകുകയാണ് സിനിമ സെറ്റുകളില്‍ പതിവെന്നും സഹ പ്രവര്‍ത്തകരുടെ ഈ പ്രവൃത്തി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും രാഘവന്‍ പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രേം നസീറും, ശ്രീവിദ്യയും, അടൂര്‍ ഭാസിയും അഭിനയിക്കുന്ന ചിത്രത്തിന്റെ മദ്രാസിലെ സെറ്റില്‍ വച്ചാണ് തനിക്ക് ഈ അനുഭവം ഉണ്ടായത്. ചിത്രത്തില്‍ തന്റെ നായികയായി അഭിനേക്കേണ്ടതായിരുന്നു വിജയശ്രീ. ഷൂട്ടിംഗ് സെറ്റിലെത്തിയപ്പോള്‍ തനിക്ക് അത്ര രസമായി തോന്നിയില്ല. വിജയശ്രീയുടെ മരണവീട്ടിലേക്ക് പോകാന്‍ ആരും കൂട്ടാക്കിയില്ല. എല്ലാവരും പതിവുപോലെ ഷൂട്ടിംഗിന്റെ കാര്യങ്ങളില്‍ തിരക്കിലായി. രാഘവന്‍ പറയുന്നു.

'അന്ന് ഷൂട്ടിന് വരില്ലെന്ന് ഞാന്‍ അവരോടു പറഞ്ഞു. എന്റെ നായികയാണ് മരിച്ചത്. എനിക്ക് മരണവീട്ടില്‍ പോയേ പറ്റൂ'രാഘവന്‍ വെളിപ്പെടുത്തുന്നു. മരണവീട്ടില്‍ എത്തിയശേഷവും ഒരു താരത്തേയും താന്‍ അവിടെ കണ്ടില്ലെന്നും രാഘവന്‍ ഓര്‍മ്മിക്കുന്നു. കൂടാതെ അനവധി വിവേചനങ്ങളും അന്ന് നിലനിന്നിരുന്നതായി രാഘവന്‍ പറുന്നു. സെറ്റില്‍ മറ്റുള്ളവര്‍ക്കു നല്‍കാതെ തനിക്ക് മാത്രം പൊരിച്ച മീന്‍ ലഭിച്ചതിനെ കുറിച്ചും നിരവധി വണ്ടി ചെക്കുകള്‍ പ്രതിഫലമായി ലഭിച്ചതിനെ കുറിച്ചും രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

1974 മാര്‍ച്ച് 21ന് തന്റെ ഇരുപത്തിയൊന്നാം വയസിലാണ് നടി വിജയശ്രീ ആത്മഹത്യ ചെയ്തത്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ വിജയശ്രീയുടെ വസ്ത്രം അഴിഞ്ഞ് വീണപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ അത് ഷൂട്ടുചെയ്യുകയും ആ ദൃശ്യങ്ങള്‍ വച്ച് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തിരുന്നു, ഈ സംഭവം വിജയശ്രീ ഒരു സിനിമാ മാസികയോട് വെളിപ്പെടുത്തിയിരുന്നു. സംവിധായകന്റെ ബ്ലാക്ക്‌മെയിലിംഗിനെ തുടര്‍ന്നാണ് നടി അത്മഹത്യ ചെയ്തത് എന്നാണ് പറയപ്പെടുന്നത്.

Ads by Google
Thursday 27 Jun 2019 04.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW