Tuesday, August 20, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 04.02 PM

സൗദിയിൽ നിന്നും പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന രതീഷ് ജെ മാർട്ടിന് നവയുഗം യാത്രയയപ്പ് നൽകി

uploads/news/2019/06/317835/gulf270619a.jpg

ദമ്മാം: സൗദിയിൽ നിന്നും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖലകമ്മിറ്റി അംഗം രതീഷ് ജെ മാർട്ടിന് മേഖലകമ്മിറ്റി യാത്രയയപ്പ് നൽകി .

നവയുഗം കേന്ദ്രകമ്മിറ്റിയും ദമ്മാം മേഖലകമ്മിറ്റിയും സംയുക്തമായി, മേഖലകമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ദമ്മാം മേഖല പ്രസിഡന്റ്‌ ഗോപകുമാർ അധ്യക്ഷത വഹിച്ചു.

രതീഷിന് നവയുഗം കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രെട്ടറി എം.എ. വാഹിദ് കാര്യറയും, ദമ്മാം മേഖല കമ്മിറ്റിയുടെ ഉപഹാരം നിയമസഹായവേദി കൺവീനർ നിസ്സാം കൊല്ലവും കൈമാറി.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ബെൻസിമോഹൻ.ജി, കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയൽ, ദാസൻ രാഘവൻ, സാജൻ കണിയാപുരം, അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി, എന്നിവർ ആശംസപ്രസംഗം നടത്തി.

ചടങ്ങിന് നവയുഗം നേതാക്കളായ ശ്രീലാൽ, സലാം പരപ്പനങ്ങാടി, കോശി തരകൻ, ഹാഷിദ്, സനൽ വർക്കല എന്നിവർ നേതൃത്വം നൽകി.

അഞ്ചു വർഷത്തിലേറെയായി ദമ്മാമിൽ ഹൌസ്ഡ്രൈവറായി ജോലി നോക്കി വന്നിരുന്ന രതീഷ്, കുടുംബപരമായ കാര്യങ്ങളാലാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. ഒരു ഗ്രാഫിക്ക് ഡിസൈനർ കൂടിയായ രതീഷ്, നവയുഗത്തിന്റെ പൊതുപ്രചാരണവിഭാഗത്തിലും, സോഷ്യൽ മീഡിയ വിഭാഗത്തിലും സജീവപ്രവർത്തകനായിരുന്നു.

Ads by Google
Thursday 27 Jun 2019 04.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW