Wednesday, August 21, 2019 Last Updated 22 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.40 PM

വിജയ് സേതുപതി ഇരട്ടവേഷത്തില്‍ എത്തുന്ന ‘ലാബ’ത്തിലെ കിടിലന്‍ ലുക്ക് പുറത്ത്

Vijay Seathupathy

തമിഴ്താരം വിജയ് സേതുപതി ഇരട്ട വേഷത്തില്‍ എത്തുന്ന 'ലാബ'ത്തിന്റെ കിടിലം ലുക്ക് പുറത്ത്. വിജയ് സേതുപതി സംവിധായകന്‍ എസ്.പി.ജനനാഥനുമായി കൊകോര്‍ക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

സിനിമയിലെ വിജയ് സേതുപതിയുടെ ഒരു ക്യാരക്ടറിന്റെ ലുക്ക് പുറത്തുവന്നിട്ടുണ്ട്. ഇതുവരെയുളള തന്റെ സിനിമകളില്‍നിന്നും വളരെ വ്യത്യസ്ത ലുക്കിലാണ് പുറത്തുവന്ന ചിത്രങ്ങളില്‍ വിജയ് സേതുപതിയെ കാണാന്‍ കഴിയുക. താടിയും മുടിയും നീട്ടിവളര്‍ത്തിയ വിജയ് സേതുപതിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസമാണ്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ ചിത്രത്തിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. പാക്കിരി എന്നാണ് വിജയ്യുടെ ഒരു കഥാപാത്രത്തിന്റെ പേര്. നീതിക്കു വേണ്ടി പോരാടുകയും കര്‍ഷക യൂണിയന്റെ നേതാവുമാണ് പാക്കിരിയെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തില്‍ രണ്ടു വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി.

Ads by Google
Thursday 27 Jun 2019 01.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW