Wednesday, August 21, 2019 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.00 PM

മറക്കില്ല മലയാളം ആദ്യ 'എ' പടം നായികയെ...; 'കല്യാണരാത്രി' യില്‍ ഒപ്പമെത്തിയത് പ്രേംനസീര്‍

uploads/news/2019/06/317815/vijaya-nirmala.jpg

നടി, മലയാളത്തിലെ ആദ്യ വനിതാ സംവിധായിക, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടിയ ബഹുമുഖപ്രതിഭ എന്നിങ്ങനെ നീളുന്ന വിശേഷണങ്ങളില്‍ വിജയ നിര്‍മലയോട് ചേര്‍ത്തു വയ്ക്കാവുന്ന മറ്റൊരു വിശേഷണം കൂടിയുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ 'അഡല്‍സ് ഒണ്‍ലി' ചിത്രത്തിലെ നായിക എന്ന വിശേഷണം.

വിജയ നിര്‍മല അഭിനയിച്ച് എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'കല്യാണരാത്രി'യ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് 'എ' സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. മലയാളത്തിലെ നിത്യഹസരിത നായകന്‍ പ്രേംനസീര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍.

തങ്കം മൂവീസിന്റെ ബാനറില്‍ രാജു മാത്തന്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു കല്ല്യാണരാത്രി. സെന്‍ട്രല്‍ പിക്‌ചെഴ്‌സ് വിതരണം ചെയ്ത ചിത്രം 1966 ജൂലൈ 15 ന് പ്രദര്‍ശനത്തിന് എത്തി. ടി.എസ് മുത്തയ്യ, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ഫിലോമിന, പറവൂര്‍ ഭരതന്‍, അടൂര്‍ ഭാസി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

1957 ല്‍ തെലുങ്ക് സിനിമയില്‍ ബാലതാരമായി വിജയ നിര്‍മല അരങ്ങേറ്റം കുറിച്ചത് പിതാവ് വഴിയായിരുന്നു. തമിഴ്‌നാട്ടില്‍ ജനിച്ചുവെങ്കിലും വിജയ നിര്‍മലയ്ക്ക് മികച്ച വേഷങ്ങള്‍ നല്‍കിയത് മലയാള സിനിമയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW