Saturday, August 24, 2019 Last Updated 4 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 12.46 PM

കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കവറിനുള്ളില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിന് യു.എസ് പോലീസ് ഇട്ട പേര് 'ബേബി ഇന്ത്യ'

uploads/news/2019/06/317808/baby-india.jpg

വാഷിങ്ടണ്‍ : ജോര്‍ജിയയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. പൊക്കിള്‍ കൊടി മുറിച്ചു മാറ്റാത്ത നിലയില്‍ മരക്കൂട്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും കണ്ടെത്തിയ പെണ്‍കുഞ്ഞിന് പോലീസുകാര്‍ താത്കാലികമായി പേരുമിട്ടു.... 'ബേബി ഇന്ത്യ'.

ജൂണ്‍ ആറിനാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായി ഉപേക്ഷിക്കപ്പെട്ട കുട്ടിയെ വീണ്ടെടുക്കുന്ന വീഡിയോ പോലീസ് പുറത്തുവിട്ടു.

കുഞ്ഞ് ഇപ്പോള്‍ അധികൃതരുടെ കയ്യില്‍ സുരക്ഷിതയാണ്. കുഞ്ഞിനെ കണ്ടെത്തുന്നതും കുട്ടിക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതുമായ വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ കുറിച്ച് എന്തെങ്കിലും സൂചനകള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസുകാര്‍.

ഇതിനിടെ, ബേബി ഇന്ത്യയെ ദത്തെടുക്കാന്‍ നിരവധിപ്പേരാണ് പോലീസിനെ സമീപിച്ചുകൊണ്ടിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW