Monday, August 26, 2019 Last Updated 8 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 12.40 PM

വന്ദേഭാരത് എക്‌സ്പ്രസ് കത്ര വരെ സര്‍വീസ് നടത്താന്‍ തീരുമാനിച്ച് മോദി സര്‍ക്കാര്‍

uploads/news/2019/06/317806/vandebharath-express.jpg

ന്യൂഡല്‍ഹി: പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിനില്ലാ ഹൈസ്പീഡ് ട്രെയിന്‍ ആയ വന്ദേഭാരത് എക്സ്പ്രസ് ഇനി കത്ര വരെ സര്‍വീസ് നടത്താന്‍ തീരുമാനിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍. വൈഷ്‌ണോ ദേവീ തീര്‍ത്ഥാടനത്തിനു എത്തുന്നവര്‍ക്ക് സുഗമമായ സഞ്ചാരമൊരുക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍.

പരീക്ഷണാടിസ്ഥാനത്തില്‍ ട്രയിന്‍ സര്‍വീസ് നടത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു . നിലവില്‍ 12 മണിക്കൂറാണ് ഡല്‍ഹിയില്‍ നിന്ന് കത്ര വരെയുള്ള ട്രയിന്‍ യാത്രയ്ക്ക് വേണ്ടി വരുന്നത് . വന്ദേ ഭാരത് എക്‌സ്പ്രസ് വരുന്നതോടെ അത് എട്ടു മണിക്കൂറില്‍ താഴെയാകും. അംബാല, ലുധിയാന, ജമ്മു തവി വഴിയാകും വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ കത്ര യാത്ര. രണ്ട് മിനിട്ടാകും ഒരു സ്റ്റേഷനില്‍ ട്രയിന്‍ നിര്‍ത്തുക.

മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ഫെബ്രുവരി 15ന് ഡല്‍ഹിയില്‍ മുതല്‍ വാരണാസി വരെയായിരുന്നു വന്ദേഭാരത് എക്സ്പ്രസിന്റെ കന്നി ഓട്ടം. ഓട്ടോമാറ്റിക് ഡോറുകളും, സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ, ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍, ബയോ വാക്വം സിസ്റ്റത്തിന്റെ സഹായത്തോടെയുള്ള ടോയ്‌ലെറ്റ് സംവിധാനം എന്നിവയുമുണ്ട്.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ 97 കോടി രൂപ മുതല്‍ മുടക്കില്‍ 18 മാസം കൊണ്ടാണ് പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകള്‍ നിര്‍മ്മിച്ചത്.

Ads by Google
Thursday 27 Jun 2019 12.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW