Thursday, June 27, 2019 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 11.57 AM

സിനിമാ ചിത്രീകരണത്തിനിടെ നടി അനുഷ്‌കയുടെ കാലിന് ഒടിവ്; നീണ്ട വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

uploads/news/2019/06/317800/anushka.jpg

സിനിമാ ചിത്രീകരണത്തിനിടെ നടി അനുഷ്‌ക ഷെട്ടിക്ക് പരിക്ക്. സ്വാതന്ത്ര സമര സേനാനി നരസിംഹ റെഡ്ഡിയുടെ കഥ പറയുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് അനുഷ്‌കയുടെ കാലിന് പരിക്കേറ്റത്.

ചിരഞ്ജീവി ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തില്‍ നടിയുടെ കാലിന് ഒടിവുണ്ടെന്നും ഡോക്ടര്‍മാര്‍ നടിക്ക് ആഴ്ചകളോളം വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു വര്‍ഷം മുന്‍പാണ് ചിരഞ്ജീവി നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. പിന്നീട് പല പല കാരണങ്ങള്‍ കൊണ്ട് ചിത്രീകരണം നീണ്ടു പോയിരുന്നു. സ്വാതന്ത്ര സമര സേനാനിയായ നരസിംസ റെഡ്ഡിയായി ചിരഞ്ജീവി എത്തുമ്പോള്‍ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത് അനുഷ്‌ക ഷെട്ടി ആണ്.

ചിത്രത്തില്‍ ഒതു അതിഥി വേഷത്തിലും അനുഷ്‌ക എത്തുന്നുണ്ട്. ചരിത്ര സിനിമയായ 'സെയ് നരസിംഹ റെഡ്ഡി'യില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ചിത്രത്തിന്റെ യുദ്ധ രംഗത്തിന് മാത്രമായി 50 കോടി രൂപയാണ് ചെലവഴിക്കുന്നത്. റാം ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കോറിയോഗ്രഫി ചെയ്യുന്നത്.

സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി എത്തുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് നായിക.

Ads by Google
Ads by Google
Loading...
TRENDING NOW