Wednesday, August 21, 2019 Last Updated 34 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 12.10 PM

‘സ്വീറ്റ്‌സ് വാങ്ങാന്‍ 100 രൂപ മാത്രമേ അവന്‍ എടുത്തിട്ടുള്ളു അത് തിരികെ വച്ചിട്ടുണ്ട്, എന്റെ മകന്‍ ചെയ്ത തെറ്റ് പൊറുക്കണം’; വൈറലായി ഒരച്ഛന്റെ കത്ത്

uploads/news/2019/06/317799/LETTER.jpg

ഗവേഷണ വിദ്യാര്‍ത്ഥിയുടെ നഷ്ടപ്പെട്ട രേഖകള്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവ് അടക്കം സൂക്ഷിച്ചിരുന്ന പേഴ്‌സ് തിരികെ ലഭിച്ചപ്പോഴുള്ള കത്ത് വൈറലാകുന്നു. നഷ്ടപ്പെട്ടെന്നു കരുതിയ പഴ്‌സിനൊപ്പം കുറിയറില്‍ ലഭിച്ച കത്ത് സബീഷ് തന്നെയാണു സമൂഹമാധ്യമത്തിലൂടെ പരസ്യമാക്കിയത്

കത്തിലെ വരികള്‍ ഇങ്ങനെ, ''എന്റെ മകന്‍ ചെയ്ത തെറ്റ് പൊറുക്കണം. സ്വീറ്റ്‌സ് വാങ്ങാന്‍ 100 രൂപ മാത്രമേ അവന്‍ പഴ്‌സില്‍ നിന്ന് എടുത്തിട്ടുള്ളൂ എന്നാണ് പറഞ്ഞത്. ആ പണം തിരികെ വച്ചിട്ടുണ്ട്. വഴിയില്‍ കിടക്കുന്നതും നമ്മുടെ അല്ലാത്തതുമായ ഒന്നും എടുക്കരുതെന്നു ഞങ്ങള്‍ ഉപദേശിച്ചിട്ടുള്ളതാണ്. പക്ഷേ, അവന്‍ തെറ്റ് ചെയ്തു. അവന്റെ പ്രായത്തെ കരുതി ക്ഷമിക്കണം.''

മകന്‍ പഴ്‌സ് എടുത്തെന്നും അതിലുണ്ടായിരുന്ന പണം ഉപയോഗിച്ചെന്നും മനസ്സിലാക്കിയ മാതാപിതാക്കളാണ് 'തെറ്റ് ക്ഷമിക്കണം' എന്ന അഭ്യര്‍ഥനയുമായി ഈ കത്ത് എഴുതിയിരിക്കുന്നത്. മകന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച തിരിച്ചറിഞ്ഞതോടെ അതു തിരുത്താന്‍ തയാറാകുകയും സുരക്ഷിതമായി പഴ്‌സ് മടക്കി നല്‍കുകയും ചെയ്ത മാതാപിതാക്കളുടെ നന്മ സമൂഹം അറിയണമെന്ന ആഗ്രഹത്തിലാണു കത്ത് പരസ്യമാക്കിയതെന്ന് സബീഷ് പറഞ്ഞു.

ഈ മാസം 17നു ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് പഴ്‌സ് നഷ്ടപ്പെട്ടത്. പഴ്‌സ് നഷ്ടമായതിനെത്തുടര്‍ന്നു പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചതായും പഴ്‌സ് കണ്ടെത്തിയ കുഞ്ഞിനെയും മാതാപിതാക്കളെയും കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും അവര്‍ക്ക് നല്‍കാന്‍ സമ്മാനപ്പൊതിയും മധുരപലഹാരങ്ങളുമായി കാത്തിരിക്കുന്നതായും സബീഷ് കത്തിനൊപ്പം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Ads by Google
Thursday 27 Jun 2019 12.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW