Saturday, August 24, 2019 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 11.38 AM

ശുപാര്‍ശ കത്തു കൊടുത്തിട്ട് അനുസരിച്ചില്ല ; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബിജെപി എംഎല്‍എ ബാറ്റ് കൊണ്ടു തല്ലി ; ജാമ്യം നിഷേധിക്കപ്പെട്ട് ഇപ്പോള്‍ ജയിലില്‍...!!

uploads/news/2019/06/317797/akash-varghiya.jpg

ഇന്‍ഡോര്‍ : സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച എംഎല്‍എ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജയിലില്‍. ബിജെപിയുടെ ഇന്‍ഡോര്‍ എംഎല്‍എയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ മകനുമായ ആകാഷ് വിജയവര്‍ഗ്ഗിയയാണ് ജയിലിലായത്. മദ്ധ്യപ്രദേശിലെ ഒരു പ്രാദേശിക കോടതി ആകാഷിന് ജാമ്യം നിഷേധിച്ച് 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം മാധ്യമങ്ങളും നാട്ടുകാരും നോക്കിനില്‍ക്കേ പട്ടാപ്പകല്‍ ഇക്കാര്യം ചെയ്ത എംഎല്‍എയ്‌ക്കെതിരേ ബിജെപി അച്ചടക്ക നടപടിപോലും എടുത്തിട്ടില്ല.

ഇന്‍ഡോര്‍ - 3 നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ യായ ആകാഷ് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസര്‍ ധീരജ് ബായിസിനെയാണ് മര്‍ദ്ദിച്ചത്. നഗരത്തിലെ ജീര്‍ണ്ണിച്ചു വീഴാറായ കെട്ടിടങ്ങളില്‍ ഒന്ന് പൊളിക്കാന്‍ ഇദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ഭീഷണിയെ മറികടന്നായിരുന്നു പ്രവര്‍ത്തി. ഇക്കാര്യത്തില്‍ എംഎല്‍എ കത്തു നല്‍കിയെങ്കിലും അതും ഉദ്യോഗസ്ഥന്‍ അവഗണിച്ചതോടെയാണ് ആകാശ് പ്രകോപിതനായത്. തുടര്‍ന്ന് ക്യാമറക്കണ്ണുകള്‍ തുറന്നു വെച്ച് നില്‍ക്കുന്ന വാര്‍ത്താചാനലുകള്‍ക്കും നിരവധി നാട്ടുകാര്‍ക്കും മുന്നില്‍ വെച്ച് ഉദ്യോഗസ്ഥനെ എംഎല്‍എ കയ്യേറ്റം ചെയ്യുകയും ബാറ്റ് കൊണ്ടു തല്ലുകയുമായിരുന്നു. ദൃശ്യം പകര്‍ത്തിയ ചാനലുകള്‍ ഉടന്‍ തന്നെ അത് സംപ്രേഷണം ചെയ്യുകയും ബുധനാഴ്ച ദൃശ്യം വൈറലാകുകയും കൂടി ചെയ്തതോടെ എംഎല്‍എ കുടുങ്ങി.

അതേസമയം എംഎല്‍എ യെ ന്യായീകരിച്ചിരിക്കുന്ന ബിജെപി നേതൃത്വം നടപടിക്ക് ശുപാര്‍ശ പോലും ചെയ്തിട്ടില്ല. തന്റെ കത്ത് ഉദ്യോഗസ്ഥന്‍ നിരസിച്ചത് എംഎല്‍എ യെ പ്രകോപിതനാക്കി. ഇക്കാര്യം പറഞ്ഞ് ഇരുവരും ചെറിയ വാക്കേറ്റം കൂടി ഉണ്ടായതോടെ ആകാശിന്റെ അനുയായികള്‍ ഐഎംസിയുടെ വാഹനങ്ങള്‍ തകര്‍ത്തു. പോലീസുകാരുടെ മുന്നിലാണ് എല്ലാം നടന്നത്. പിന്നീട് പോലീസ് സംഘം എത്തിയായിരുന്നു രംഗം തണുപ്പിച്ചതും. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്ന് പ്രചരിപ്പിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. ഈ നീക്കം പൊളിഞ്ഞിരുന്നു. ഇതോടെ ധീരജിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമായിരുന്നു എന്ന ആരോപണമാണ് ആകാശ് നടത്തുന്നത്.

കെട്ടിടത്തിന് ബലക്ഷയം ഇല്ലായിരുന്നെന്നും പൊളിക്കരുതെന്ന് താന്‍ കത്ത് നല്‍കി അപേക്ഷിച്ചിട്ടും ഓഫീസര്‍ കെട്ടിടം പൊളിക്കാന്‍ ആളുമായി വന്നു. ഇക്കാര്യം അറിഞ്ഞ താന്‍ സ്ഥലത്തെത്തുകയും സോണല്‍ ഓഫീസറെ വിവരം ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെയാണ് തന്റെ നിയന്ത്രണം പോയതെന്നും പറയുന്നു. കെട്ടിടത്തില്‍ താമസിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഉദ്യോഗസ്ഥര്‍ തള്ളിപ്പുറത്താക്കിയെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സംഭവത്തിന്റെ വീഡിയോ വൈറലായി മാറി.

Ads by Google
Ads by Google
Loading...
TRENDING NOW