Saturday, August 24, 2019 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 11.35 AM

കുഞ്ഞിന്റെ കരച്ചിലില്‍ ദേഷ്യം വന്നു, പത്ത് ആഴ്ച പ്രായമുള്ള കുഞ്ഞിനെ പിതാവ് എടുത്ത് കുലുക്കി; തലയോട്ടി തകര്‍ന്ന് കുഞ്ഞിന് ദാരുണാന്ത്യം

 arrested for murdering

പത്ത് ആഴ്ച പ്രായമുളള മകളെ കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. യുഎസിലെ ഹൂസ്റ്റണില്‍ നിന്നുള്ള ജാസണ്‍ പോള്‍ റോബിന്‍ (24) കാതറിന്‍ വിന്‍ഹാം വൈറ്റ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മകള്‍ ജാസ്മിന്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 15-നാണ് മരിച്ചത്. മാസം തികയാതെ പ്രസവിച്ച കുട്ടിയെയും കൊണ്ട് മാതാപിതാക്കാള്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി 12 ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മാസമാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയത്. ഇതില്‍ തലയ്ക്കേറ്റ ആഘാതം തന്നെയാണ് മരണകാരണമെന്നാണ് വ്യക്തമാക്കുന്നത്. സാധാരണ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളുടേതില്‍ കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്യേണ്ടി വന്നതിനാലാണ് റിപ്പോര്‍ട്ട് വൈകിയതെന്ന് അധികൃതര്‍ അറിയിച്ചു. 96 പൊട്ടലുകളുകളും ശരീരത്തുണ്ടായിരുന്നു.

കുഞ്ഞ് കരഞ്ഞപ്പോള്‍ ദേഷ്യം വന്ന റോബിന്‍ കുഞ്ഞിനെ ശക്തമായി കുലുക്കിയതാണ് എല്ലു പൊട്ടാനും മറ്റ് ആഘാതങ്ങള്‍ക്കും കാരണമായതെന്നാണ് റിപ്പോര്‍ട്ട്. പൊലീസിന്റെ അന്വേഷണത്തിന് ശേഷമാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തത്. കൊലക്കുറ്റത്തിനാണ് റോബിനെതിരെ കേസെടുത്തത്. കുട്ടിയെ പരിചരിക്കുന്നതിലുണ്ടായ അശ്രദ്ധയ്ക്കാണ് കാതറിനെതിരെ കേസ്. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത ഇവര്‍ ഹാരിസ് കൗണ്ടിയിലെ ജയിലിലാണ്.

Ads by Google
Thursday 27 Jun 2019 11.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW