Saturday, August 17, 2019 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 11.04 AM

ദിലീപിനെ കണ്ടാണ് മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അത് പഠിച്ചത്, പക്ഷേ അതില്‍ ജയറാമിന് മാത്രം ഒരു അബദ്ധം പറ്റി; രാജസേനന്‍ പറയുന്നു

marketing technique

കുടുംബസിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാജസേനന്‍. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. നടന്‍ ദിലീപിന്റെ ഒരു ഗുണത്തെ കുറിച്ച് തുറന്നു പറയുകയാണ് രാജസേനന്‍ ഇപ്പോള്‍. ദിലീപിന്റെ മാര്‍ക്കറ്റിംഗിനെ കുറിച്ചാണ് രാജസേനന്‍ പറഞ്ഞത്. ജയറാമിനോ സുരേഷ് ഗോപിക്കോ ഇല്ലാത്ത ഒരു കാര്യമാണ് ഇതെന്നും, മോഹന്‍ലാലും,മമ്മൂട്ടിയും പോലും മാര്‍ക്കറ്റിംഗ് പഠിച്ചത് ദിലീപില്‍ നിന്നാണെന്നും രാജസേനന്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

'' ദിലീപിന്, ജയറാമിനോ സുരേഷ് ഗോപിക്കോ ഇല്ലാത്ത ഒരു കാര്യമുണ്ട് മാര്‍ക്കറ്റിംഗ്. അത് ദിലീപിനോളം ലാലിനോ മമ്മൂട്ടിക്കോ പോലുമില്ല. എനിക്ക് തോന്നുന്നു ദിലീപിനെക്കണ്ടാണ് പില്‍ക്കാലത്ത് ലാലും മമ്മൂട്ടിയുമൊക്കെ സെല്‍ഫ് മാര്‍ക്കറ്റിംഗ് പഠിച്ചത്. അവര്‍ മാത്രമല്ല പലരും. പക്ഷേ അതില്‍ ജയറാമിന് മാത്രം ഒരു അബദ്ധം പറ്റി, ദിലീപ് കാണിക്കുന്ന കാര്യങ്ങളൊക്കെ ജയറാം കാണിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നം വന്നത്. ദിലീപിന് സിനിമയുടെ മാര്‍ക്കറ്റിംഗിനെപ്പറ്റി ശക്തമായൊരു അറിവുണ്ട്. ആ അറിവിലാണ് ദിലീപ് പിടിച്ച് നില്‍ക്കുന്നത്. ദിലീപിന്റെ ചില സിനിമകളൊക്കെ വളരെ മോശമാണെങ്കില്‍പ്പോലും ദിലീപ് അത് മാര്‍ക്കറ്റ് ചെയ്ത് എടുക്കും.'' - രാജസേനന്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW