Friday, August 23, 2019 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.49 AM

രാജ്യത്തെ ഏറ്റവും വലിയ ബിറ്റ്‌കോയിന്‍ തട്ടിപ്പ്‌ രാജസ്‌ഥാനില്‍ , നിക്ഷേപകരില്‍നിന്നു തട്ടിയതു 15 കോടി

uploads/news/2019/06/317747/c3.jpg

ജയ്‌പുര്‍: രാജ്യത്തെ ഏറ്റവും വലിയ ബിറ്റ്‌കോയിന്‍ (ഡിജിറ്റന്‍ കറന്‍സി) കുംഭകോണത്തിന്റെ ചുരുളഴിച്ച്‌ രാജസ്‌ഥാന്‍ പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ്‌ (എ.ടി.എസ്‌). ഒരുകൂട്ടം നിക്ഷേപകരുടെ പരാതിയില്‍ എ.ടി.എസ്‌. നടത്തിയ അന്വേഷണത്തിലാണു മറ്റു സംസ്‌ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വ്യാപിച്ചതായി സംശയിക്കുന്ന തട്ടിപ്പുശൃംഖല കണ്ടെത്തിയത്‌. 15 കോടിയോളം രൂപയുടെ ബിറ്റ്‌കോയിന്‍ നിക്ഷേപത്തട്ടിപ്പ്‌ രാജസ്‌ഥാനില്‍ മാത്രം അരങ്ങേറി.
ആകര്‍ഷകമായ ലാഭം വാഗ്‌ദാനം ചെയ്‌താണു "മണിഗോ ഡോട്ട്‌ കോം", "ബെറ്റ്‌2ബെറ്റ്‌ ഡോട്ട്‌ കോം" തുടങ്ങിയ കമ്പനികള്‍ നിക്ഷേപകരെ ആകര്‍ഷിച്ചത്‌. എന്നാല്‍, ഇവര്‍ക്കാര്‍ക്കും വാഗ്‌ദാനം ചെയ്യപ്പെട്ട തുക ലഭിച്ചില്ലെന്നു മാത്രമല്ല മറ്റു കമ്പനികളില്‍ നിക്ഷേപിക്കാനുള്ള നിര്‍ദേശം ലഭിക്കുകയും ചെയ്‌തു. ഇതോടെയാണു ചില നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്‌. ഇതേത്തുടര്‍ന്നു സംസ്‌ഥാനവ്യാപകമായി നടത്തിയ റെയ്‌ഡില്‍ നാലുപേര്‍ അറസ്‌റ്റിലായി.
ഓണ്‍ലൈന്‍ പന്തയരംഗത്തും ഇവര്‍ സജീവമായിരുന്നെന്ന്‌ എ.ടി.എസ്‌. ഡയറക്‌ടര്‍ ജനറല്‍ ഭൂപേന്ദ്രസിങ്‌ പറഞ്ഞു. ബിറ്റ്‌കോയിന്‍ തട്ടിപ്പുശൃംഖലയ്‌ക്കു ഭീകരപ്രവര്‍ത്തകരുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരുന്നു.

Ads by Google
Thursday 27 Jun 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW