Friday, August 23, 2019 Last Updated 28 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.43 AM

ഇന്ത്യക്കെതിരായ മത്സരത്തിനു മുമ്പേ ബംഗ്ലാദേശിന്‌ തിരിച്ചടി

uploads/news/2019/06/317741/s4.jpg

ലണ്ടന്‍: ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിനു മുമ്പേ ബംഗ്ലാദേശിനു കനത്ത തിരിച്ചടി. മധ്യനിര ബാറ്റ്‌സ്മാന്‍ മഹ്‌മദുള്ളയ്‌ക്കു പരുക്കേറ്റതാണ്‌ അവരെ വലയ്‌ക്കുന്നത്‌.
കഴിഞ്ഞ ദിവസം അഫ്‌ഗാനിസ്‌ഥാനെതിരെയുള്ള മത്സരത്തിനിടെയാണു താരത്തിനു പരുക്കേറ്റത്‌. മത്സരത്തില്‍ അഫ്‌ഗാനിസ്‌ഥാനെ 62 റണ്‍സിന്‌ തോല്‍പ്പിച്ച്‌ അവര്‍ സെമി സാധ്യത വര്‍ധിപ്പിച്ചിരുന്നു.
പരുക്കിനെത്തുടര്‍ന്നു ടീം ഫിസിയോയുടെ റിപ്പോര്‍ട്ട്‌ പ്രകാരം രണ്ടാഴ്‌ചവരെ മഹ്‌മദുള്ളയ്‌ക്കു വിശ്രമം വേണ്ടി വരും. ഇതോടെ അടുത്ത ചൊവ്വാഴ്‌ച നടക്കുന്ന ഇന്ത്യക്കെതിരായ മത്സരത്തില്‍ താരം കളിക്കുമോ എന്ന കാര്യം സംശയത്തിലായി. അഫ്‌ഗാനിസ്‌ഥാനെതിരെ മുഷ്‌ഫിക്‌ര്‍ റഹ്‌മാനുമായി ചേര്‍ന്ന്‌ മഹ്‌മദുള്ള 56 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട്‌ പടുത്തുയര്‍ത്തിയിരുന്നു. മത്സരത്തില്‍ താരം 38 പന്തില്‍ നിന്ന്‌ 27 റണ്‍സ്‌ നേടുകയും ചെയ്‌തിരുന്നു.

Ads by Google
Thursday 27 Jun 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW