Friday, August 23, 2019 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 05.06 PM

ഭിന്നശേഷിക്കാരൻ ഒപ്പം സീറ്റിൽ ഇരുന്നു : പോലീസിൽ പരാതി നൽകി യുവതി

Police,Women,Man, Ksrtc

കായംകുളം : കെഎസ്ആർടിസി ബസ്സിൽ ഒഴിഞ്ഞു കിടന്ന ജനറൽ സീറ്റിൽ ഒപ്പം ഇരുന്നതിന് സഹയാത്രികനെതിരെ യുവതി പരാതി നല്‍കി.കുട്ടനാട് ചമ്പക്കുളം വൈശ്യംഭാഗം സ്വദേശി മനുപ്രസാദിന് (33) എതിരെ കായംകുളം സ്റ്റേഷനിൽ കണ്ടല്ലൂർ സ്വദേശിനിയാണ് പരാതി നൽകിയത്.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ചങ്ങൻകുളങ്ങര ഭാഗത്തുനിന്നും കയറിയ മനു ഒഴിഞ്ഞു കിടന്ന മൂന്നുപേർക്ക് ഇരിക്കാവുന്ന ജനറൽ സീറ്റിൽ ഇരുന്നു. ഭിന്നശേഷിക്കാരനാണ് മനു. ഇതേ സീറ്റിൽ ഇരിക്കുകയായിരുന്നു ആ സ്ത്രീ മനു ഇരിക്കുന്നത് കണ്ട് കയർത്ത് സംസാരിക്കാൻ തുടങ്ങി. മറ്റ് യാത്രക്കാർ ഇടപെട്ടു. എന്നാൽ യാത്രക്കാർ യുവാവിനൊപ്പം നിന്നു.

തുടർന്ന് യുവതി ഭർത്താവിനെ ഫോൺ വിളിച്ചു പറഞ്ഞു. ഇയാൾ കായംകുളത്തെ ബസ് സ്റ്റാൻഡിൽ വന്ന് ബഹളമുണ്ടാക്കി. എന്നാൽ ഈ സമയത്തിനുള്ളിൽ ബസ് പോയിരുന്നു. തുടർന്ന് ഇയാള്‍ കായംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെത്തുടർന്ന് ഹൈവേ പൊലീസ് ഹരിപ്പാട് സ്റ്റാൻഡിൽ വച്ച് ബസ് തടയുകയും യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഭിന്നശേഷിക്കാരനായ ഒരു തെറ്റും ചെയ്യാത്ത യുവാവിനെ കസ്റ്റഡിയിൽ എടുത്തതിന് മറ്റ് യാത്രക്കാർ പ്രതികരിച്ചു. ചിലർ അത് ഫോണിൽ ചിത്രീകരിച്ചു. ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

രാത്രിയായതിനാല്‍ യുവതിയെയും ഭർത്താവിനെയും വിട്ടയച്ചു. പൊലീസ് യുവതിയോട് ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ വന്നില്ല. ഇതോടെ പൊലീസ് മനുവിനെ വിട്ടയക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് കായംകുളം പൊലീസ് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW