Tuesday, August 20, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 04.43 PM

കരുണ ഖത്തർ ടി.പി. ചന്ദ്രശേഖരൻ–ബിമൽ അനുസ്മരണ സമ്മേളനം നാളെ

uploads/news/2019/06/317589/Gulf260619c.jpg

ദോഹ: സി .പി .എം ഫാസിസ്റ്റ് ഭീകരതയുടെ ഇരയായ ടി.പി. ചന്ദ്രശേഖരൻ–ബിമൽ അനുസ്മരണസമ്മേളനം കരുണ ഖത്തറിെൻറ നേതൃത്വത്തിൽ നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകുന്നേരം ഏഴിന് െഎ.സി.സിയിലെ അശോക ഹാളിൽനടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ ആർ .എം പി നേതാവ് കെ .കെ രമ മുഖ്യപ്രഭാഷണം നടത്തും .

സി.പി.എമ്മിെൻറജനവിരുദ്ധ നയങ്ങളിൽ വിയോജിക്കുകയും ഒടുവിൽ പാർട്ടിയിൽ നിന്ന് പുറത്തുപോവുകയും പിന്നീട് രാഷ്ട്രീയ എതിരാളികളാൽ ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുകയുമായിരുന്നു . ടി.പിയുടെ കുടുംബത്തെ സഹായിച്ചു എന്ന കാരണത്തലാണ് ബിമലിനെ സി.പി.എം പിന്നീട് പുറത്താക്കുന്നത്. ഒടുവിൽ അർബുദബാധിതനായാണ് അദ്ദേഹം മരിക്കുന്നത്.

അതിഗുരുതരമായ വെല്ലുവിളികളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. മോദിയുടെ നേതൃത്വത്തിൽ ഫാഷിസ്റ്റ് നടപടികൾ സ്വീകരിക്കുന്ന സർക്കാർ വീണ്ടും അധികാരത്തിലേറിയ സാഹചര്യത്തിൽ സി.പി.എമ്മിെൻറ നേതൃത്വത്തിലുള്ള ഇടതുപക്ഷവും നയവൈകല്യത്താൽ കൂടുതൽ ദുർബലപ്പെടുകയാണെന്ന് ആർ .എം പി നേതാവ് കെ കെ രമ ആരോപിച്ചു .

എതിരാളികളെ ഉൻമൂലനം ചെയ്യുന്ന ഫാഷിസ്റ്റ് രീതിയാണ് വടകരയിലും ഒഞ്ചിയത്തും സി.പി.എം പിന്തുടരുന്നത്. ഇതിനാലാണ് ഇടതുപക്ഷ മനസുള്ള സി.പി.എമ്മിെൻറ പ്രവർത്തനങ്ങളിൽ പ്രതിഷേധമുള്ളവർ െഎക്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ ആർ എം പി ഐ എന്ന പേരിൽ ഇടതുപക്ഷ കൂട്ടായ്മ രൂപീകൃതമായതായും,പ്രഥമ സമ്മേളനം പഞ്ചാബിൽ നടക്കുമെന്നും രമ പറഞ്ഞു .

തലശ്ശേരിയിലെ സി.ഒ.ടി നസീറിന് നേരെയുള്ള ആക്രമണത്തിൽ തലശ്ശേരി എം എൽ എ യായ എം എൻ ഷംസീറിനെതിരെ ഇര തന്നെ മൊഴിനൽകിയിട്ടും നടപടി യെടുക്കാത്തത് രാഷ്ട്രീയ പക്ഷനിലപാടിലെ പാപ്പരത്തമാണെന്നും രമകുറ്റപ്പെടുത്തി. ആന്തൂർ നഗരസഭയുടെ നടപടികളിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയതിനുപിന്നാലെയാണ്പാർട്ടി സെക്രട്ടറിയുടെ മകൻറെ ഒളിവുജീവിതത്തിൻറെ പിന്നാമ്പുറങ്ങൾ ചർച്ചയാകുന്നത്പാർട്ടി ജനങ്ങൾക്കിടയിൽ പരിഹാസ്യമാകുന്നത് .

ടി.പി.യുടെ കൊലപാതകം സി.പി.എമ്മിെൻറ ഫാഷിസ്റ്റ് സമീപനത്തിെൻറ തെളിവാണ്. ഒരു കൊലപാതകകേസിൽ സി.പി.എമ്മിെൻറ കേന്ദ്രകമ്മിറ്റിക്ക് അന്വേഷണ കമ്മീഷനെ വരെ നിയമിക്കേണ്ടി വന്നു. ടി.പി.–ബിമൽ അനുസ് മരണത്തിലൂടെ ഇടതുപക്ഷ കൂട്ടായ്മയുടെ ഐക്യമാണ് ലക്ഷ്യമിടുന്നതെന്നും പ്രവാസലോകത്തും അതിന്റെ അനുരണനങ്ങൾ പ്രകടമാകുന്നതാന് നാളെ നടക്കുന്ന അനുസ്മരണ സമ്മേളനമെന്നും രമപറഞ്ഞു .

വാർത്താസമ്മേളനത്തിൽ ആർ.എം.പി –നേതാവ് കെ.കെ. രമ, കരുണ ഖത്തർ പ്രസിഡൻറ് ആർ. റിജു, സെക്രട്ടറി സുധി നിറം, വൈസ് പ്രസിഡൻറ് ഷരഫ് ചെരണ്ടത്തൂർ, ജോയിൻറ് സെക്രട്ടറി ശ്രീജു ബാലൻ എന്നിവർ പെങ്കടുത്തു.അനുസ്മരണസമ്മേളനത്തിന്റെ ഭാഗമായി ഖത്തറിലെ കലാകാരൻമാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

ഷഫീക് അറക്കൽ

Ads by Google
Wednesday 26 Jun 2019 04.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW