Friday, August 23, 2019 Last Updated 13 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 04.38 PM

പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ബിഎസ്എന്‍എല്‍

 bsnl broadband plan with hotstar premium

പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ബിഎസ്എന്‍എല്‍. സൂപ്പര്‍സ്റ്റാര്‍ 300 എന്ന പേരില്‍ 749 രൂപയുടെ പുതിയ ബ്രോഡ്ബാന്റ് പ്ലാന്‍ സ്വീകരിക്കുന്ന ഉപയോക്താക്കള്‍ക്ക് ഹോട്ട്സ്റ്റാര്‍ പ്രീമിയം സബ്സ്‌ക്രിപ്ഷനും ലഭിക്കും.

ഇതുവഴി ഹോട്ട്സ്റ്റാര്‍ വീഡിയോകളെല്ലാം കാണാന്‍ സാധിക്കും. നിലവില്‍ ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഹോട്ട്സ്റ്റാറില്‍ സംപ്രേഷണം ചെയ്യുന്നതിനാല്‍ ഇത് ഉപയോക്താക്കള്‍ക്ക് നേട്ടമായിരിക്കും.

ബിഎസ്എന്‍എലിന്റെ സൂപ്പര്‍ സ്റ്റാര്‍ 300 ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ 50 എംബി പെര്‍ സെക്കന്‍ഡില്‍ 300 ജിബി ഡാറ്റ ഉപയോഗിക്കാം. രാജ്യത്ത് എല്ലായിടത്തും ഈ പ്ലാന്‍ ലഭ്യമാവും.

താത്പര്യമുള്ള ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുകയോ 18003451500 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം. ആമസോണ്‍ പ്രൈം അംഗത്വവുമായി ബിഎസ്എന്‍എല്‍ 999 രൂപയുടെ ഭാരത് ഫൈബര്‍ പ്ലാന്‍ നേരത്തെ ആരംഭിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW