Thursday, August 22, 2019 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 02.59 PM

നനഞ്ഞ ഔട്ട്ഫീല്‍ഡ്: ന്യൂസിലാന്‍ഡ്-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ടോസ് വൈകുന്നു

New Zealand vs Pakistan , World Cup 2019

ബിര്‍മ്മിങ്ങാം: സെമി ഉറപ്പിക്കാന്‍ ഒരു ജയം മാത്രം അകലെ നില്‍ക്കുന്ന കിവിപ്പടയും-ജീവന്മരണ പോരാട്ടത്തിനിറങ്ങുന്ന പാക്കിസ്ഥാനും തമ്മിലാണ് ഇന്ന് ലോകകപ്പ് പോരാട്ടം. ബിര്‍മ്മിങ്ങാമിലെ നനഞ്ഞ ഔട്ട്ഫീല്‍ഡിനെ തുടര്‍ന്ന് മത്സരത്തിന്റെ ടോസ് വൈകുകയാണ്. അരമണിക്കൂറിനകം ടോസ് ഇടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ മത്സരത്തില്‍ ഓവറുകള്‍ വെട്ടിക്കുറയ്ക്കില്ല.

സെമി സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ പാക്കിസ്ഥാന് ഇനി എല്ലാ മത്സരങ്ങളും ജയിക്കണം. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ന്യൂസിലാന്‍ഡ് ഇന്നത്തെ മത്സരം ജയിച്ചാല്‍ സെമി ഉറപ്പിക്കും. നിലവില്‍ പാക്കിസ്ഥാന്‍ രണ്ടാമതും രണ്ടു ജയങ്ങള്‍ മാത്രമുള്ള പാക്കിസ്ഥാന്‍ ഏഴാം സ്ഥാനത്തുമാണ്. കഴിഞ്ഞ ഞായറാഴ്ച 49 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്തതോടെയാണ് പാക്കിസ്ഥാന്‍ വീണ്ടും സെമി സാധ്യതകള്‍ നിലനിര്‍ത്തിയത്. ഇനി മൂന്നു മത്സരങ്ങള്‍ കൂടിയാണ് പാക്കിസ്ഥാന്റെ മുന്നിലുള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW