Tuesday, August 20, 2019 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 02.38 PM

സാമന്ത് ഗോയല്‍ പുതിയ റോ മേധാവി; അരവിന്ദ് കുമാര്‍ ഇന്റലിജന്‍സ് ബ്യുറോ തലവന്‍

. അസ്സം-മേഘാലയ കേഡറിലെ 1984 ബാച്ച് ഐപിഎസ് ഓഫീസറായ അരവിന്ദ് കുമാര്‍ ആണ് ഇന്റലിജന്‍സ് ബ്യുറോയുടെ മേധാവി.
uploads/news/2019/06/317567/samant_arwind.jpg

ന്യുഡല്‍ഹി: രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളുടെ തലപ്പത്ത് അധികാരമാറ്റം. വിദേശ രഹസ്യാന്വേഷണ വിഭാഗമായ റിസേര്‍ച് ആന്റ് അനാലിസിസ് വിങ് (റോ)യുടെ മേധാവിയായി പഞ്ചാബ് കേഡര്‍ ഐപിഎസ് ഓഫീസര്‍ സാമന്ത് ഗോയലിനെ നിയമിച്ചു. അസ്സം-മേഘാലയ കേഡറിലെ 1984 ബാച്ച് ഐപിഎസ് ഓഫീസറായ അരവിന്ദ് കുമാര്‍ ആണ് ഇന്റലിജന്‍സ് ബ്യുറോയുടെ മേധാവി.

കശ്മീര്‍ വിദഗ്ധന്‍ എന്നറിയപ്പെടുന്ന അരവിന്ദ് കുമാര്‍ ഭീകരവിരുദ്ധ ഏറ്റുമുട്ടലുകളില്‍ വിദഗ്ധനാണ്. ഇന്റലിജന്‍സ് ബ്യുറോയില്‍ പ്രവര്‍ത്തിക്കവേ ഇടതുതീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതില്‍ പങ്കുവഹിച്ചിരുന്നു. കശ്മീര്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Ads by Google
Wednesday 26 Jun 2019 02.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW