Monday, August 19, 2019 Last Updated 11 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.59 PM

ജീവനൊടുക്കാന്‍ റെയില്‍വെ പാളത്തില്‍ കിടന്നു ; 'സെല്‍ഫി' രക്ഷിച്ചു

Selfie, suicide

ചങ്ങനാശ്ശേരി : ആത്മഹത്യ ചെയ്യാന്‍ വേണ്ടി റെയില്‍വേ പാളത്തില്‍ കിടന്ന യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഭാര്യയുമായി പിണങ്ങി ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങിയ യുവാവിനാണ് സെല്‍ഫിയിലൂടെ പുതു ജീവന്‍ ലഭിച്ചത്. വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവ് മരിക്കാന്‍ പോകുന്നു എന്ന് അറിയിച്ച് റെയില്‍വേ പാളത്തില്‍ കിടക്കുന്ന സെല്‍ഫി അയച്ചു കൊടുത്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.

യുവാവിന്റെ സന്ദേശം കണ്ട സുഹൃത്തുകള്‍ അന്വേഷണത്തിനായി പോയെങ്കിലും കണ്ടെത്താനായില്ല. ഫോട്ടൊ സൂഷ്മമായി പരിശോധിച്ചപ്പോള്‍ യുവാവ് കിടന്നിരുന്ന റെയില്‍വെ പാളത്തിനു സമീപമുള്ള മൈല്‍കുറ്റിയുടെ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടു.

ഇതിനിടയില്‍ കേരള എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ചങ്ങനാശ്ശേരി സ്വദേശി സുഹൃത്തിനും സെല്‍ഫി സന്ദേശം യുവാവ് ഫോര്‍വേഡ് ചെയ്ത് കിട്ടിയാരുന്നു. തിരുവല്ലയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇദ്ദേഹം ലോക്കോ പൈലറ്റിന്റെ അടുത്തെത്തി മൈല്‍ക്കുറ്റിയുടെ നമ്പറിനെ കുറിച്ചും ആത്മഹത്യ ചെയ്യാന്‍ കിടക്കുന്ന സുഹൃത്തിനെ കുറിച്ചും സൂചന നല്‍കി.

ഫോട്ടോയില്‍ കണ്ട മൈല്‍കുറ്റിയുടെ സമീപം ട്രെയിന്‍ എത്തുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ്‌ പാളത്തിനു നടുവില്‍ കിടന്നിരുന്ന യുവാവുനെ സുഹൃത്തുക്കള്‍ കണ്ടെത്തി. ട്രെയിന്‍ തട്ടാതിരിക്കാന്‍ യുവാവിനെ തള്ളിമാറ്റിയത് അടുത്തുള്ള കണ്ടത്തിലേക്കും. നമിഷങ്ങളുടെ വ്യത്യാസത്തിലാണ് ദുരന്തം മാറിയത്. യുവാവിനെ സുഹൃത്തുക്കള്‍ പോലീസില്‍ ഏല്‍പ്പിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW