Wednesday, August 07, 2019 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 12.25 PM

‘പുരുഷൂ.... എന്നെ അനുഗ്രഹിക്കണം’; സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയമായി ‘‘ഗോപിസുന്ദർ ലൈവ് ഒൻസമ്പിൾ"

Gopi Sundar

കഴിഞ്ഞ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ മുഴുവൻ സംസാര വിഷയം പുരുഷു എന്ന പട്ടിയും ഗോപി സുന്ദറുമാണ്. ഞെട്ടാൻ ഒന്നുമില്ല സംഗീത ലോകത്തിൽ ഗോപി സുന്ദർ എന്ന സംവിധായകന്റെ കാൽവെയ്പ്പായി "ഗോപിസുന്ദർ ലൈവ് ഒൻസമ്പിൾ "എന്ന ബാൻഡിനു തന്റെ പ്രിയപ്പെട്ട വളർത്തുനായ "പുരുഷുവിന്റെ" അനുഗ്രഹം ആവശ്യപ്പെട്ടുകൊണ്ട് ഗോപി സുന്ദർ പുറത്തിറക്കിയ പ്രോമോ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു.

ജനങ്ങൾ എന്നും ഇരു കൈയും നീട്ടി സ്വീകരിച്ച തന്റെ സംഗീതം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ഗോപി സുന്ദർ. ഗോപി സുന്ദറിന്റെ ബിഗ് ജി എന്ന ബാൻഡ് ബിഗ് ബഡ്ജറ്റ് ഇവെന്റുകൾ കൈകാര്യം ചെയ്യുമ്പോൾ എല്ലാ ഇവന്റ് മാനേജ്മെന്റ് കമ്പനികൾക്കും സമീപിക്കാൻ പറ്റുംവിധമാണ് ഗോപി സുന്ദർ ലൈവ് ഒൻസമ്പിൾ ഒരുക്കിയിരിക്കുന്നത്.

Gopi Sundar

പ്രശസ്ത ഗായകർ മാധവ് നായർ, കാവ്യാ അജിത്, നിത്യ മാമൻ എന്നിവർക്കൊപ്പം പിന്നണി ഗാന രംഗത്തെ സെൻസേഷനായ ക്രിസ്റ്റകല എന്നിവരാണ് ബാൻഡ് ലെ പ്രധാന ഗായകർ. ഷിയാൻ ഷാജി ലീഡ് ഗിറ്റാറും, ജാക്ക്സൺ ജേക്കബ് ബേസും , സച്ചിൻ സാം കീബോർഡും , മിഥുൻ പോൾ ഡ്രമ്മറുംഒരുക്കുമ്പോൾ പുതിയ വേദികളിലേക്ക് പുതിയ മുഖങ്ങളെയും ഗോപി സുന്ദർ ലൈവ് ഒൻസമ്പിളിലൂടെ കൊണ്ടു വരും.
മുഹമ്മദ്‌ മഖ്‌ബൂൽ മൻസൂർ പോലെ ഉള്ള ബഹുമുഖ പ്രതിഭകൾ ബാൻഡുമായി സഹകരിക്കും എന്ന് ഗോപി സുന്ദർ അറിയിച്ചു.
സ്റ്റേജുകളിൽ ആവേശതിരകൾ ഉയർത്താൻ അത്ഭുതം സൃഷ്ടിക്കാൻ ഗോപി സുന്ദർ ലൈവ് ഒൻസമ്പിൾ തയ്യാറായി കഴിഞ്ഞു.

പ്രോമോ വീഡിയോ

Ads by Google
Ads by Google
Loading...
TRENDING NOW