Monday, August 19, 2019 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 09.56 AM

72കാരനായ സല്‍മാന്‍ റുഷ്ദിക്ക് അഞ്ചാം വിവാഹം, ഭാര്യ ആകുന്നത് 30 വയസ്സിന് ഇളപ്പമുള്ള എഴുത്തുകാരി

finds love with

ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഇപ്പോള്‍ അഞ്ചാമത്തെ കാമുകിക്കൊപ്പമെന്ന് റിപ്പോര്‍ട്ട്. വിവാദനായകന്‍ എന്ന് പേരുള്ള റുഷ്ദി തന്റെ 72-മത്തെ വയസ്സില്‍ അമേരിക്കന്‍ എഴുത്തുകാരി റേച്ചല്‍ എലിസ ഗ്രീഫിത്തുമൊന്നിച്ചാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്‍പ് നാല് തവണ വിവാഹിതനായ വ്യക്തിയാണ് റുഷ്ദി. 1976ലാണ് റുഷ്ദിയും ക്ലാരിസ ലുവാര്‍ഡുമായുള്ള ആദ്യവിവാഹം നടക്കുന്നത്. ഈ വിവാഹബന്ധം 1987 വരെ തുടര്‍ന്നു. ഓസ്‌ട്രേലിയന്‍ എഴുത്തുകാരി റോബിന്‍ ഡേവിഡ്‌സണുമായുള്ള ബന്ധം ക്ലാരിസയുമായി അകലുന്നതിന് കാരണമായി.

റോബിനുമായുള്ള ബന്ധം വിവാഹത്തിലെത്തിയില്ലെങ്കിലും 1988-ല്‍ അമേരിക്കന്‍ എഴുത്തുകാരി മരിയാന്‍ വിഗ്ഗിന്‍സിനെ റുഷ്ദി വിവാഹം കഴിച്ചു. 1993-ല്‍ ഈ ബന്ധവും പിരിഞ്ഞു. 1997 മുതല്‍ 2004 വരെ എലിസബത്ത് വെസ്റ്റായിരുന്നു റുഷ്ദിയുടെ ഭാര്യ. ഇന്ത്യന്‍ മോഡലും നടിയുമായ പത്മാ ലക്ഷ്മിയുമായുള്ള ബന്ധം പുറത്തായതോടെ, എലിസബത്ത് വഴിപിരിഞ്ഞു. പത്മയെ വിവാഹം കഴിച്ച റുഷ്ദിക്ക് ഈ ബന്ധവും അധികകാലം തുടരാനായില്ല. 2007 ജൂലൈ രണ്ടിന് അവരും വേര്‍പിരിഞ്ഞു. ഏറെക്കാലം തനിച്ചു കഴിഞ്ഞശേഷമാണ് റുഷ്ദി പുതിയ പ്രണയബന്ധത്തില്‍ പെട്ടിരിക്കുന്നത്.

ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍ ഇരുവരുമെന്നാണ് റിപ്പോര്‍ട്ട്. കവയിത്രിയായ ഗ്രീഫിത്ത് മൂന്ന് കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍ കൂടിയായ ഗ്രീഫിത്ത് പെന്‍ഗ്വിന്‍ ബുക്സിന് വേണ്ടി റുഷ്ദിയുടെ ചിത്രങ്ങളും പകര്‍ത്തിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW