Saturday, August 24, 2019 Last Updated 22 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 09.53 AM

ഹൃത്വിക്കിന് മുസ്ലീമിനെ വിവാഹം കഴിക്കാം, എന്നാല്‍ സഹോദരി സുനൈനയുടെ കാര്യത്തിലോ?

Talks about controversies

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ സഹോദരിയും രാകേഷ് റോഷന്റെ മകളുമായ സുനൈന റോഷനെ കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. സുനൈന രുഹാലി അമിന്‍ എന്ന മുസ്ലീം യുവാവുമായി പ്രണയത്തിലാണെന്ന് സുനൈന തന്നെ വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം കുടുംബം അംഗീകരിക്കുന്നില്ലെന്നും ഇതിന്റെ പേരില്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും സുനൈന അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ഈ വിവാദങ്ങളെ കുറിച്ച് രുഹാലി തന്നെ പ്രതികരിച്ചിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. ''വളരെ ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഞാന്‍ മുസ്ലീം ആയതുകൊണ്ട് എങ്ങനെ തീവ്രവാദിയാകും. ഞാനും സൂനൈനയും തമ്മിലുള്ള ബന്ധം ഒരിടയ്ക്ക് നിന്നു പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമൂഹിക മാധ്യമത്തിലൂടെ ഞങ്ങള്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. ഞാനുമായുള്ള സുനൈനയുടെ സൗഹൃദം അവരുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ല. അത് അവള്‍ എന്നോട് ആദ്യമായി പറഞ്ഞപ്പോള്‍ വിശ്വസിക്കാനാകാതെ ഞാന്‍ ഞെട്ടിത്തരിച്ചു. കാരണം ഹൃത്വിക് വിവാഹം ചെയ്തത് ഒരു മുസ്ലീം യുവതിയെയാണ്. സൂനൈനയുടെ കാര്യത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പ് എനിക്ക് മനസ്സിലാകുന്നില്ല. സൂനൈനക്ക് അവളുടെ ജീവിതം വീണ്ടും തുടങ്ങണം. അവളുടെ കുടുംബത്തിന്റെ പിന്തുണയോടെ''- രുഹാലി അമിന്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW