Saturday, August 24, 2019 Last Updated 20 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 09.29 AM

സ്വവര്‍ഗാനുരാഗിയായ ദ്യുതിയുടെ ജീവിതം സിനിമയാകുന്നു?, കങ്കണ നായികയാകണമെന്നും ദ്യുതി

dutee chand's

ഒളിംപിക് താരം ദ്യുതി ചന്ദിന്റെ ബയോപിക് നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് സംവിധായകര്‍. ചിത്രത്തിന്റെ നിര്‍മ്മാണ അവകാശം നേടാനായി ഇതിനോടകം പലരും തന്നെ സമീപിച്ചുവെന്ന് ദ്യുതി പറയുന്നു. താന്‍ സ്വവര്‍ഗാനുരാഗിയാണെന്നും ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ദ്യുതി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കുടുംബത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ദ്യുതിയുടെ വെളിപ്പെടുത്തല്‍.

ഇതോടെയാണ് താരത്തിന്റെ ജീവിതം വെള്ളിത്തിരയില്‍ സൃഷ്ടിക്കാന്‍ സംവിധായകര്‍ മുന്നോട്ട് വന്നത്. ചിത്രത്തിന്റെ നിര്‍മ്മാണ അവകാശം നേടാന്‍ പലരും തന്നെ സമീപിച്ചുവെന്ന് ദ്യുതി തന്നെ വ്യക്തമാക്കി. എന്നാല്‍ തന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തുമ്പോള്‍ നടി കങ്കണ വേണം തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനെന്ന നിബന്ധനയാണ് ദ്യുതി മുന്നോട്ട് വെച്ചത്. കങ്കണ നല്ലൊരു അഭിനേത്രിയാണെന്നും അവര്‍ക്ക് തന്റെ ജീവിതം നന്നായി സ്‌ക്രീനില്‍ അഭിനയിക്കാന്‍ സാധിക്കുമെന്നും കങ്കണ പറഞ്ഞു.

ദ്യുതിയുടെ ഈ നിബന്ധനയോട് കങ്കണയും അനുകൂല നിലപാടാണ് പുലര്‍ത്തിയത്. ദ്യുതിയുടെ ആഗ്രഹം സന്തോഷമുണ്ടാക്കിയെന്നാണ് കങ്കണ പ്രതികരിച്ചത്. കഴിഞ്ഞ ഒളിംമ്പിക്സില്‍ റെക്കോര്‍ഡ് നേട്ടത്തിലായിരുന്നു ദ്യുതിയുടെ വിജയം. നൂറ് മീറ്റര്‍ ദൂരം 11.24 സെക്കന്റില്‍ താരം പിന്നിലാക്കിയിരുന്നു. ഇതോടെ ഇരുപത്തി മൂന്നുകാരിയായ ദ്യുതി ഇന്ത്യയുടെ വേഗമേറിയ വനിതയായി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW