Wednesday, August 21, 2019 Last Updated 32 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jun 2019 01.19 AM

ഓസ്‌ട്രേലിയയ്‌ക്കു മുന്നില്‍ ഇംഗ്ലണ്ട്‌ ചാരമായി

uploads/news/2019/06/317500/s1.jpg

ലോര്‍ഡ്‌സ്: ലോകകപ്പ്‌ ക്രിക്കറ്റില്‍ സെമി സാധ്യത സജീവമാക്കി നിലനിര്‍ത്താന വിജയം പ്രതീക്ഷിച്ചു ലോര്‍ഡ്‌സ് മൈതാനത്തിറങ്ങിയ ഇംഗ്ലണ്ടിനു പിഴച്ചു. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ സമസ്‌ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ഓസ്‌ട്രേലിയയ്‌ക്കു മുന്നില്‍ അവര്‍ 64 റണ്‍സിനു പരാജയം സമ്മതിച്ചു. ജയത്തോടെ ഓസ്‌ട്രേലിയ 2019 ലോകകപ്പില്‍ സെമിയില്‍ കടക്കുന്ന ആദ്യ ടീമായി.
ആദ്യ ബാറ്റ്‌ ചെയ്‌ത ഓസീസ്‌ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറി കരുത്തില്‍ നിശ്‌ചിത 50 ഓവറില്‍ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 285 റണ്‍സാണു നേടിയത്‌. മറുപടി ബാറ്റിങ്ങിന്‌ ഇറങ്ങിയ ഇംഗ്ലണ്ടിന്‌ 44.4 ഓവറില്‍ 221 റണ്‍സ്‌ നേടാനേ കഴിഞ്ഞുള്ളു. അഞ്ചു വിക്കറ്റ്‌ വീഴ്‌ത്തിയ പേസര്‍ ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫാണ്‌ ഇംഗ്ലണ്ടിനെ തകര്‍ത്തത്‌.
ഇംഗ്ലീഷ്‌ നിരയില്‍ 115 പന്തില്‍ നിന്ന്‌ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 89 റണ്‍സ്‌ നേടിയ ബെന്‍ സ്‌റ്റോക്‌സിനു മാത്രമേ 30-നു മുകളില്‍ സ്‌കോര്‍ ചെയ്യാനായുള്ളു.
ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ(27), ഓള്‍റൗണ്ടര്‍ ക്രിസ്‌ വോക്‌സ്(26), വാലറ്റക്കാരന്‍ ആദില്‍ റഷീദ്‌(25), വിക്കറ്റ്‌കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ്‌ ബട്‌ലര്‍(25) എന്നിവരാണ്‌ രണ്ടക്കം കടന്ന മറ്റ്‌ ഇംഗ്ലീഷ്‌ ബാറ്റ്‌സ്മാന്മാര്‍.
ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ ജയിംസ്‌ വിന്‍സിനെ(0) നഷ്‌ടമായ അവര്‍ക്ക്‌ സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ്‌ എത്തുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ കൂടി നഷ്‌ടപ്പെട്ടു.
ജോ റൂട്ട്‌(8), നായകന്‍ ഓയിന്‍ മോര്‍ഗന്‍(4) എന്നിവര്‍ക്കു പിന്നാലെ ബെയര്‍സ്‌റ്റോയും പുറത്തായതോടെ നാലിന്‌ 53 എന്ന നിലയില്‍ തകര്‍ന്ന അവരെ അഞ്ചാം വിക്കറ്റില്‍ സ്‌റ്റോക്‌സും ബട്‌ലറും ചേര്‍ന്നു രക്ഷപെടുത്താന്‍ നോക്കി.
എന്നാല്‍ ഈ കൂട്ടുകെട്ട്‌ 71 റണ്‍സ്‌ നേടിയപ്പോള്‍ ബട്‌ലറെ പുറത്താക്കി മാര്‍ക്കസ്‌ സ്‌റ്റോയ്‌നിസ്‌ ഓസീസിനു നിര്‍ണായക ബ്രേക്ക്‌ ത്രു സമ്മാനിച്ചു.
പിന്നീടെത്തിയ വോക്‌സിനൊപ്പം വീണ്ടും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയെങ്കിലു, മിച്ചല്‍ സ്‌റ്റാര്‍ക്കിന്റെ പന്തില്‍ സ്‌റ്റോക്‌സ് പുറത്തായതോടെ ഇംഗ്ലണ്ട്‌ തോല്‍വി സമ്മതിച്ചു. പിന്നീട്‌ എല്ലാം ചടങ്ങു മാത്രമായിരുന്നു.
നേരത്തെ സെഞ്ചുറി നേടിയ ഫിഞ്ചിന്റെയും അര്‍ധസെഞ്ചുറി നേടിയ ഡേവിഡ്‌ വാര്‍ണറിന്റെ മികവിലാണ്‌ ഓസീസ്‌ മികച്ച സ്‌കോറിലേക്ക്‌ എത്തിയത്‌. ഫിഞ്ച്‌ 116 പന്തില്‍ നിന്ന്‌ 11 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 100 റണ്‍സ്‌ നേടിയപ്പോള്‍ 61 പന്തില്‍ നിന്ന്‌ ആറു ബൗണ്ടറികളോടെ 53 റണ്‍സാണ്‌ വാര്‍ണര്‍ സ്വന്തമാക്കിയത്‌.
സ്‌റ്റീവന്‍ സ്‌മിത്ത്‌(38), അലക്‌സ് കാരി(38 നോട്ടൗട്ട്‌), ഉസ്‌മാന്‍ ക്വാജ(23) എന്നിവരാണു മറ്റു സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ്‌ വോക്‌സ് രണ്ടും ജെഫ്രെ ആര്‍ച്ചര്‍, മാര്‍ക്ക്‌ വുഡ്‌, ബെന്‍ സ്‌റ്റോക്‌സ്, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Ads by Google
Wednesday 26 Jun 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW