Wednesday, August 21, 2019 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 05.47 PM

മെഹുല്‍ ചോക്‌സിയെ നടപടികള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് അന്റിഗ്വ പ്രധാനമന്ത്രി

017 നവംബറിലാണ് അന്റ്വിഗയും ബര്‍മുഡയും ചേരുന്ന കരീബിയന്‍ ഇരട്ട ദ്വീപരാജ്യങ്ങള്‍ മെഹുല്‍ ചോക്‌സിക്ക് പൗരത്വം നല്‍കിയത്.
Mehul Choksi

ന്യുഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പിനു ശേഷം ഇന്ത്യയില്‍ നിന്നും കടന്ന വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയെ നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് അന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. ചോക്‌സിയുടെ പൗരത്വം റദ്ദാക്കുമെന്നും കരിയന്‍ ദ്വീപുകളിലുള്ള നിയമപരമായ എല്ലാ സാധ്യതകളും അടഞ്ഞാല്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും അന്റിഗ്വയിലെ 'ദ ഡെയ്‌ലി ഒബ്‌സര്‍വര്‍' എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

2017 നവംബറിലാണ് അന്റ്വിഗയും ബര്‍മുഡയും ചേരുന്ന കരീബിയന്‍ ഇരട്ട ദ്വീപരാജ്യങ്ങള്‍ മെഹുല്‍ ചോക്‌സിക്ക് പൗരത്വം നല്‍കിയത്. സിറ്റിസണ്‍ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാമിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാദപരമായ പൗരത്വം. നിശ്ചിത അളവില്‍ നിക്ഷേപം നടത്തിയാല്‍ പൗരത്വം നല്‍കുന്ന സിറ്റിസണ്‍ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം പ്രകാരം നിരവധി അതിസമ്പന്നര്‍ കരീബിയന്‍ നാടുകളില്‍ രണ്ടാമതൊരു പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നത് പതിവാണ്.

എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ചോക്‌സിയുടെ കാര്യത്തില്‍ ഒരു ഔദ്യോഗിക വിശദീകരണവും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ പ്രതികരിക്കാനാഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW