Tuesday, August 20, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 02.14 PM

ഡാലസ്സിൽ നാടക വസന്തം പൂത്തുലഞ്ഞു

uploads/news/2019/06/317308/Usa250619a.jpg

ബാല്യകാലത്തെകുറിച്ചുള്ള മധുരസ്മരണകളിൽ ക്ഷേത്രോത്സവങ്ങൾക്ക് പ്രഥമ സ്ഥാനമാണുള്ളത്. ദൂര ദേശത്തുള്ള ഏതെങ്കിലും ഒരു നാടക സംഘത്തിൻറെ ചെറിയ ബസ്, ക്ഷേത്ര മൈതാനത്തേക്ക് സാവധാനം കടന്നുവരുമ്പോൾ, അക്കാലങ്ങളിൽ ഉത്സവ ലഹരി പാരമ്യത്തിലെത്തിയിരുന്നു. ആനയും, അമ്പാരിയും, എഴുന്നള്ളത്തും,നൃത്ത നൃത്യങ്ങളും, കഥകളിയും, നാടകവും, ബാലയും, ബലൂണും, കളിപ്പാട്ടങ്ങളും, കുപ്പിവളകളും, വെടിക്കെട്ടും, ദീപാലങ്കാരങ്ങളും ഉത്സവങ്ങൾക്ക് അത്യന്താപേക്ഷിതമായിരുന്നു. അതുകൊണ്ടാണ് ക്ഷേത്രോത്സവങ്ങൾ എല്ലാവിധ മത വിശ്വാസികളുടെയും മനസ്സിൽ ആഹ്ലാദ പൂത്തിരികൾ കത്തിച്ചുകൊണ്ടേയിരിക്കുന്നത് .

ഡാലസ്സ് ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് ഭരത് മോഹൻലാലിൻറെ ശബ്ദ വിവരണത്തോടെ അത്യുജ്ജലമായി അരങ്ങേറിയ സൂര്യപുത്രൻ എന്ന നൃത്ത, സംഗീത നാടകം, ക്ഷേത്രവും, ഭരത കല തീയേറ്റേഴ്‌സും സംയുക്ത്മായി ഒരുക്കിയെടുത്തതായിരുന്നു, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട്, ഓരോ രംഗത്തിനും അനുയോജ്യമായ പശ്ചാത്തലവും, അവതരിപ്പിക്കുന്ന സംഭവങ്ങൾക്കനുസൃതമായ ദൃശ്യ പ്രേക്ഷണവും കാണികൾക്ക് നവ്യ അനുഭവമായിരുന്നു. ബൃഹത്തായ എൽ ഇ ഡി സ്‌ക്രീനായിരുന്നു ഇതിനുവേണ്ടി ഉപയോഗി ച്ചിരുന്നത് . നാടകത്തിന്റെ കഥയും, രംഗ കഥ സംഭാഷണങ്ങളം എഴുതിയത് സന്തോഷ് പിള്ളയാണ്.

നിരവധി നാടകങ്ങളിലും, ഹ്രസ്വ ചിത്രങ്ങളിലും അഭിനയിക്കുകയും, സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള ഹരിദാസ് തങ്കപ്പ ൻറെ സംവിധാനത്തിൽ, മനോജ് പിള്ളയാണ് കർണ്ണനായി വേഷമിട്ടത്. അനേകം വേദികളിൽ വേഷങ്ങൾ കൈകാര്യം ചെയ്ത പരിചയ സമ്പന്നത സൂര്യ പുത്രനായി അരങ്ങ് തകർത്തഭിനയിക്കാൻ മനോജിനെ അത്യധികം സഹായിച്ചു. ജന്മം നൽകിയ ദിനം തന്നെ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന കുന്തി മാതാവിന്റെ നിസ്സഹായത അവതരിപ്പിച്ച രശ്മി രൂപേഷ്, ഉജ്ജ്വല ഭാവാഭിനയത്താൽ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു. രക്ത ബന്ധത്തേക്കാൾ സുഹൃദ് ബന്ധത്തിനാണ് ദുര്യോധനൻ പ്രാധാന്യം നൽകുന്നതെന്ന്, ഉൽഹാസ് നെല്ലിപ്പു നതിന്റെ കഥാപാത്രം ഓരോ നീക്കത്തിലും തെളിയിച്ചു. കർണ്ണന്റെ രാജധാനിയിലെ കാവൽക്കാരായി അരങ്ങിലെത്തിയ രാജേഷ് കൈമളും.

അരുൺ നായരും ഹാസ്യം വാരി വിതറി. അംഗരാജാവ് കർണ്ണനെ ചതുരംഗ കളിയിൽ പരാജയപ്പെടുത്തിയ ദുര്യോധന പത്നി ഭാനുമതിയുടെ വേഷം രജിത ബാലൻറെ കൈകളിൽ സുരക്ഷിതമായിരുന്നു. ഭരത നാട്യത്തിൽ പ്രാവീണ്യം നേടിയ ജനനി രാമചന്ദ്രനും, വൈഷ്ണവി രാജഗോപാലനും കൊട്ടാര നർത്തകികൾ ആയി വേദിയിലെത്തി. സൂര്യ പുത്രന്റെ കവചവും, കുണ്ഡലവും ദാനമായി വാങ്ങാൻ വൃദ്ധ ബ്രാഹ്മണനായി രാജേന്ദ്ര വാര്യർ കർണ്ണനടുത്തെത്തി. രൂപം മാറി ഇന്ദ്രനായി പ്രത്യക്ഷപെട്ടതാകട്ടെ വിലാസ്‌കുമാറും.

നാലാമത്തെ രംഗത്തിൽ പാര്ഥശരങ്ങളേറ്റ് നിലംപതിച്ച കർണ്ണനെ നോക്കി വിജയ ഭേരിമുഴക്കിയ ജയമോഹൻ, അർജുനനെ അവിസ്മരണീയ കഥാപാത്രമാക്കി മാറ്റി. അനേകം ഹ്രസ്വ ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ചിട്ടുള്ള ഒരു ബഹു മുഖ പ്രതിഭയാണ് ജയ്മോഹൻ.

അവിസ്മരണീയ രംഗങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ഈ നാടകത്തിന്റെ അന്ത്യ രംഗത്തിൽ സമാധാന സന്ദേശമായ ഗീതാ ശ്ലോകങ്ങളുമായി പ്രത്യക്ഷപെട്ട ശ്രീകൃഷ്ണൻ, അധർമ്മം പെരുകുമ്പോൾ ഇനിയും ഞാൻ അവതരിക്കും എന്ന വാഗ്ദാ നം പ്രേക്ഷകർക്ക് നൽകി. അഭിനയ കലയുടെ പൂർണ്ണത ഹരിദാസ് തങ്കപ്പൻറെ ഓരോ ചുവടിലും പ്രതിധ്വനിച്ചിരുന്നു.

യജ്ഞ കർമ്മികൾ-പല്ലാവൂർ ശ്രീധരൻ, ശിവ ഹരിഹരൻ , തോഴിമാർ- പവിത്ര സുഗതൻ സഞ്ജന നെല്ലിപ്പുനത്ത് , ദൃശ്യസാങ്കേതികവും പരസ്യചിത്രവും: ജയ്മോഹൻ , ശബ്ദസാങ്കേതികം: ജ്യോതി ക്‌ തങ്കപ്പൻ , അവതരണസംഗീതം: അശ്വിൻ രാമചന്ദ്രൻ , രംഗ മേൽനോട്ടം- മനോജ് ചന്ദ്രപ്രകാശ് ,
ഗാന രചന-ഹരിദാസ് തങ്കപ്പൻ. , ഗായകൻ - മനോജ് നായർ

ഈ നാടകം മറ്റു സംഘടനകൾക്കു വേണ്ടി അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ബന്ധപെടുക സന്തോഷ് പിള്ള, 469-682-6699. ഹരിദാസ് തങ്കപ്പൻ, 214-908 -5686

---സന്തോഷ് പിള്ള

Ads by Google
Tuesday 25 Jun 2019 02.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW