Tuesday, August 20, 2019 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 02.12 PM

ഐ സി സി 'ജനകീയ കലാവേദിയിൽ' മെഹ്ഫിൽ സംഗീത സായാഹ്നം നാളെ

ദോഹ :ബുധനാഴ്ച തോറും ഐ സി സി ഒരുക്കുന്ന ജനകീയ കലാവേദിയിൽ നാളെ 'മെഹ്ഫിൽ' സംഗീതനിശഅരങ്ങേറും . ഇന്ത്യൻ കൾച്ചറൽ സെന്റെറും, പത്താം വാർഷികം ആഘോഷിക്കുന്ന തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷനും (ട്രാക്) സംയുക്തമായി സംഘടിപ്പിക്കുന്ന മെഹ്ഫിൽ സംഗീത സായാഹ്നത്തിൽഖത്തറിലെ ഗായക പ്രതിഭകൾ ബോളിവുഡ്, ഹിന്ദി, മലയാളം, ഗസൽ ,ഗവ്വാലി ഗാനങ്ങൾ ആലപിക്കും.

സംഗീത വേദിക്കുമിഴിവേകാൻ നൃത്തനൃത്യങ്ങളും അരങ്ങേറും. ഐ സി സി യുടെ കീഴിലുള്ള 90 ഓളം സംഘടനാ മെമ്പർ മാർക്കും, സാംസ്കാരിക സംഘടനകൾക്കും, ഇന്ത്യൻ സ്കൂൾ കുട്ടികൾക്കും അവരുടെ കലാപരമായ കഴിവ് പ്രദർശിപ്പിക്കുവാനും, സർഗശേഷി വളർത്തിയെടുക്കുന്നതിനും വേണ്ടി എല്ലാ ബുധനാഴ്ചകളിലുംഐ സി സി ഒരുക്കുന്ന ജനകീയ കലാവേദിയുടെ മൂന്നാമത്തെ അരങ്ങാണ് മെഹ്ഫിൽ .പ്രവേശനം സൗജന്യമാണ് .

ഷഫീക് അറക്കൽ

Ads by Google
Tuesday 25 Jun 2019 02.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW