Thursday, August 22, 2019 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jun 2019 10.41 AM

ഫേസ്ബുക്കിന്റെ വ്യാജ വാര്‍ത്ത പ്രചരണം തടയുന്നതിനായുള്ള പരിപാടിയില്‍ ഭാഗമായി മോഹന്‍ലാലും മഞ്ജു വാര്യരും

 facebook fake news prevention campaign

ഫേസ്ബുക്കിന്റെ വ്യാജ വാര്‍ത്ത പ്രചരണം തടയുന്നതിനായുള്ള പരിപാടിയില്‍ ഭാഗമായി മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാലും നടി മഞ്ജു വാര്യരും. ഓണ്‍ലൈനിലെ വ്യാജവാര്‍ത്തകള്‍ തടയുന്നതിനുള്ള വഴികള്‍ വിശദമാക്കുന്ന വീഡിയോ മോഹന്‍ലാലും മഞ്ജു വാര്യരും തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പലപ്പോഴും മൊബൈല്‍ഫോണ്‍ വഴി ഞങ്ങള്‍ നായിക നായകന്മാര്‍ പോലും കബളിപ്പിക്കപ്പെടാറുണ്ട് എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍ വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും കണ്ടെത്താന്‍ ചില ലളിതമായ വഴികള്‍ പറഞ്ഞുതരുന്നു. സോഷ്യല്‍ മീഡിയകളിലെ സ്‌പോട്ട് ന്യൂസ് വ്യാജമാകാന്‍ സാധ്യതയുണ്ട്. അതിന്റെ ലക്ഷണങ്ങള്‍ കൃത്യമായി പരിശോധിക്കുക. ഉറവിടമില്ലാത്ത ഫോര്‍വാഡ് ചെയ്തുവരുന്ന വിവരങ്ങള്‍ ശരിയാവണം എന്നില്ല. ചിത്രങ്ങളും വീഡിയോയും ശബ്ദവും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി എഡിറ്റ് ചെയ്തവയാവാം.

വസ്തുതകള്‍ അറിയാന്‍ ഓണ്‍ലൈനില്‍ തിരയുക. വിശ്വാസ യോഗ്യമായ മാധ്യമ വെബ്സൈറ്റുകള്‍ നോക്കുക. എന്നിട്ടും സംശയങ്ങള്‍ ഉണ്ടെങ്കില്‍ വിവരങ്ങള്‍ ഫെയ്സ്ബുക്കിന്റെ വസ്തുതാ പരിശോധകരോട് ചോദിക്കുക. വ്യാജ വാര്‍ത്താ പ്രചരണം തടയാന്‍ സഹായിക്കുക. എന്തെങ്കിലും വ്യാജമാണെന്ന് കണ്ടാല്‍ അത് പങ്കുവയ്ക്കുന്നതിന് മുമ്പ് ആളുകളോട് പറയുക. ഒരു സന്ദേശം അത് ആരെങ്കിലും നിങ്ങളോട് പറഞ്ഞു എന്ന കാരണം കൊണ്ടുമാത്രം പങ്കുവയ്ക്കാതിരിക്കുക. അവര്‍ സുഹൃത്തുക്കളാണെങ്കില്‍ പോലും.

അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും പരത്തി ഒരു വില്ലനായി മാറരുത് എന്നും പകരം സത്യസന്ധമായ വാര്‍ത്തകള്‍ പങ്കുവച്ച് നായകനും നായികയുമാവൂ എന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട താരങ്ങള്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW