Monday, June 24, 2019 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 06.58 PM

ചര്‍ച്ച പരാജയം; അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം തുടരും

Interstate bus strike

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നടത്തിവരുന്ന സമരം തുടരും. സ്വകാര്യ ബസ് ഉടമകളുടെ സംഘടനയുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിലുള്ള പരിശോധനയുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്തര്‍സംസ്ഥാന ബസുകളില്‍ നിന്ന് അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. പരിശോധന നിര്‍ത്തിവയ്ക്കണമെന്ന് ബസ് ഉടമകള്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് നിര്‍ത്തിവയ്ക്കില്ലെന്നും പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടില്ലാതെ പരിശോധന നടത്താമെന്ന വാഗ്ദാനം ഗതാഗത മന്ത്രി മുന്നോട്ടുവച്ചുവെങ്കിലും ബസ് ഉടമകള്‍ അംഗീകരിച്ചില്ല.

നേരത്തെ കല്ലട ബസില്‍ യാത്രക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അന്തര്‍ സംസ്ഥാന ബസുകളില്‍ പരിശോധന തുടങ്ങിയത്. യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിന് പുറമെ മറ്റ് നിരവധി പരാതികള്‍ അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് നേരെ ഉയര്‍ന്നിരുന്നു.

Ads by Google
Monday 24 Jun 2019 06.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW