Friday, August 23, 2019 Last Updated 58 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 05.43 PM

തെരഞ്ഞെടുപ്പ് തോല്‍വി: ഉത്തര്‍പ്രദേശ്, കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അടുത്തയാഴ്ച ചേരും.
Congress

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനേറ്റ പരാജയത്തിനു പിന്നാലെ ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പാര്‍ട്ടി നേതൃത്വം പിരിച്ചുവിട്ടു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിപ്രഖ്യാപനം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അടുത്തയാഴ്ച ചേരും. രാഹുല്‍ ഗാന്ധിയോട് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ വര്‍ക്കിംഗ് കമ്മിറ്റി ആവശ്യപ്പെടുമെന്നാണ് സൂചന. പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരുടെ നിയന്ത്രണത്തിലാണ് വര്‍ക്കിംഗ് കമ്മിറ്റി ചേരുക.

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകള്‍ നിരീക്ഷിക്കാന്‍ രണ്ടു പേരടങ്ങുന്ന സംഘത്തെയും നിയോഗിച്ചതായി കോണ്‍ഗ്രസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. യു.പി ഈസ്റ്റിലെ സംഘടനാ ചുമതലകള്‍ അജയ് കുമാറിനെ ഏല്പിച്ചു. എന്നാല്‍ യു.പി വെസ്റ്റിലെ ചുമതല ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW