Tuesday, August 20, 2019 Last Updated 16 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 05.31 PM

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം: അഞ്ച് പേര്‍ അറസ്റ്റില്‍; രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി

mob lynching

റാഞ്ചി: ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പിടിയില്‍. രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഒന്നിലധികം പേര്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കി. ബൈക്ക് മോഷണം ആരോപിച്ച് തബ്‌രെസ് അന്‍സാരി എന്ന യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്ന സംഭവത്തിയാണ് അറസ്റ്റ്. യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് ഏഴ് മണിക്കൂറോളം മര്‍ദ്ദിച്ച അക്രമി സംഘം ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ് ബോധം നഷ്ടപ്പെട്ട അന്‍സാരിയെ പോലീസിന് കൈമാറുകയായിരുന്നു.

പോലീസ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നാലെ മരണം സംഭവിച്ചു. ജാര്‍ഖണ്ഡിലെ അതിര്‍ത്തി ജില്ലയായ കിഴക്കന്‍ സിംഗ്ബമിലെ സെറായ്‌െേകലാ ഖര്‍സ്വാനിലായിരുന്നു സംഭവം. അക്രമികള്‍ കൈമാറിയ യുവാവിനെ പോലീസ് സ്ഥലത്തെ ഒരു പ്രാദേശിക ആശുപത്രിയില്‍ കാണിച്ച ശേഷം ജയിലിലേക്ക് സെറായി കാലെ ജയിലിലേക്ക് കൊണ്ടുപോയെങ്കിലും നില വഷളാകുകയായിരുന്നു. പിന്നീട് സദര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും മരണമടഞ്ഞിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരം ജംഷെഡ്പൂര്‍ ടിഎംഎച്ച് ഹോസ്പിറ്റിലില്‍ എത്തിച്ചാണ് മരണം സ്ഥരീകരിച്ചത്.

ടബാരസിനെ അക്രമികള്‍ പിടികൂടിയപ്പോള്‍ തന്നെ ഒപ്പമുണ്ടായിരുന്ന രണ്ടു കൂട്ടുകാരും ഓടി രക്ഷപ്പെട്ടു. രാത്രി മുഴുവന്‍ നാട്ടുകാര്‍ ഷാംസ് ടബാരസിനെ തല്ലിച്ചതച്ച ശേഷമാണ് പുലര്‍ച്ചെ പോലീസിന് കൈമാറിയത്. രാവിലെ സെരയ്കാല പോലീസ് സ്‌റ്റേഷനിലേക്ക് മൂത്ത സഹോദരന്‍ എത്തിയെങ്കിലൂം ലാത്തിവീശി പോലീസുകാര്‍ ഭീഷണിപ്പെടുത്തി. ഒരു കള്ളന് വേണ്ടി വക്കാലത്ത് പറായന്‍ എത്തിയതാണോ എന്നാണ് ചോദിച്ചത്്. അവനെ ജയിലില്‍ ഇടുംവരെ ഒരാളെയും കാണാന്‍ പോലും അനുവദിക്കില്ലെന്നും പറഞ്ഞുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW