Thursday, August 22, 2019 Last Updated 15 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 04.25 PM

മോഡിയേയും അമിത് ഷായേയും കണ്ടു; അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക്

AP Abdullakkutty, Modi, Amit shah

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ബി.ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ അബ്ദുള്ളക്കുട്ടി ബി.ജെ.പി പ്രവേശനം ഉറപ്പിച്ചു. പ്രധാനമന്ത്രി മോഡിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അബ്ദുള്ളക്കുട്ടി പറഞ്ഞു. താന്‍ ആലോചിച്ചിട്ട് തീരുമാനം അറിയിക്കാമെന്ന് ഇരുവരെയും അറിയിച്ചതായും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബി.ജെ.പി പ്രവേശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായാണ് അബ്ദുള്ളക്കുട്ടി ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഇന്ന് 12 മണിയോടെയായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. എത്രയും വേഗത്തില്‍ ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. സന്ദര്‍ശനത്തില്‍ താന്‍ യോഗാദിനത്തില്‍ പങ്കാളി ആയ വിവരം അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ അറിയിക്കുകയും അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു അമിത് ഷായുമായുള്ള കൂടിക്കാഴ്ച.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ നരേന്ദ്ര മോഡിയെ പുകഴ്ത്തിയതിന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. നരേന്ദ്ര മോഡിയുടെ വികസന നയത്തിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ വിജയമെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നേരത്തെ സി.പി.എമ്മില്‍ നിന്ന് അബ്ദുള്ളക്കുട്ടി പുറത്തായതും മോഡി സ്തുതിയുടെ പേരിലായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW