Tuesday, August 20, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 03.50 PM

അടല്‍ പെന്‍ഷന്‍ യോജനയില്‍ ഇനി എയര്‍ടെല്‍ വരിക്കാര്‍ക്കും അംഗത്വമെടുക്കാം

airtel customers can be a member in atal pension yojana

ന്യൂഡല്‍ഹി : അടല്‍ പെന്‍ഷന്‍ യോജനയില്‍ എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് സേവിങ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് അംഗത്വം നല്‍കുന്നു. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള പെന്‍ഷന്‍ പദ്ധതി ലഭ്യമാക്കുന്ന ആദ്യ പേയ്‌മെന്റ്‌സ് ബാങ്കാണ് എയര്‍ടെലിന്റേത്. ഭാരതി എ.എക്‌സ്.എയുമായി ചേര്‍ന്ന് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന ഇന്‍ഷുറന്‍സ് പദ്ധതിയും ലഭ്യമാക്കുന്നുണ്ട്.

'' സാമ്പത്തികമായി ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് എയര്‍ടെല്‍. ഞങ്ങളുടെ ബാങ്കിങ് പ്ലാറ്റ്‌ഫോമിലൂടെ ഈ സാമ്പത്തിക ഉള്‍ക്കൊള്ളലിനായി അടല്‍ പെന്‍ഷന്‍ യോജന കൂടി ചേര്‍ക്കുന്നതിനായി പിഎഫ്ആര്‍ഡിഎയുമായി സഹകരിക്കാനായതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ നൂതനമായ വലിയ വിതരണ ശൃംഖലയിലൂടെ ഈ നേട്ടം അനായയാസം വലിയൊരു വിഭാഗം അസംഘടിത തൊഴിലാളികളിലേക്ക് എത്തിക്കാനാകും'' - എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അനുബ്രത്ത ബിശ്വാസ് പറഞ്ഞു.

ബാങ്കിങ് നെറ്റ്‌വര്‍ക്കില്‍ ഇല്ലാത്ത വലിയൊരു വിഭാഗത്തിലേക്ക് സാമ്പത്തിക സേവനങ്ങളെത്തിക്കാന്‍ പേയ്‌മെന്റ്‌സ് ബാങ്കുകള്‍ക്ക് കഴിയുമെന്നും അവരുടെ വ്യാപ്തിയും സാങ്കേതിക വിദ്യയും ലക്ഷ്യമിടുന്ന ഉപഭോക്താക്കളും അടല്‍ പെന്‍ഷന്‍ യോജനയ്ക്ക് ശരിയായ വരിക്കാരെ നേടിത്തരുമെന്നും പിഎഫ്ആര്‍ഡിഎ ഇറക്കിയ കുറിപ്പില്‍ പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാനും ക്ഷേമത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണ് അടല്‍ പെന്‍ഷന്‍ യോജന.

18-40നുമിടയില്‍ പ്രായമുള്ള എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും സ്‌കീമില്‍ അംഗമാകാം. 1000 മുതല്‍ 5000 രൂപവരെ മാസം പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. പ്രതിമാസം വെറും 42 രൂപ മുതല്‍ ആരംഭിക്കുന്നതാണ് പ്രീമിയം. കൂടാതെ വരിക്കാരന്‍ മരിച്ചു പോയാല്‍ ഭാര്യയ്ക്ക് പെന്‍ഷന്‍ ലഭിക്കും. രണ്ടു പേരും മരിച്ചാല്‍ നോമിനിക്ക് 8.5 ലക്ഷം രൂപ ഒറ്റത്തവണ തുകയായി ലഭിക്കും. ഒരു ലക്ഷം ബാങ്കിങ് പോയിന്റുകളിലേക്ക് സ്‌കീം വ്യാപിപ്പിക്കാനാണ് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ലക്ഷ്യമിടുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW