Sunday, August 18, 2019 Last Updated 54 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 03.02 PM

നന്ധ്യാദീപം - പഠനം - ഉറക്കം

sandhyadeepam

ഹിന്ദു മതാചാരങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം നിലവിളക്കിനുണ്ട്. ഏതൊരു പുതു സംരംഭത്തിനും നിലവിളക്ക് കൊളുത്തുന്ന രീതി ഏവര്‍ക്കും അറിയാവുന്നതാണ്.വിളക്കില്‍ തിരിയിടുന്നതിനും, ദീപം കൊളുത്തുന്നതിനും ശാസ്ത്രവിധികളുണ്ട്. നിലവിളക്കിന്റെ താഴ്ഭാഗം മൂലാധാരവും, തണ്ട് സുഷുമ്‌നയും, മുകള്‍ ഭാഗം ശിരസ്സുമായാണ് സങ്കല്പം.

വെറും നിലത്തോ ഉയര്‍ന്ന പീഠങ്ങളിലോ നിലവിളക്ക് വയ്ക്കരുത്. ഭൂമിദേവിക്ക് നിലവിളക്കിന്റെ ഭാരം നേരിട്ട് താങ്ങാന്‍ കഴിയില്ലത്രേ. ആയതിനാല്‍ ഇലയിലോ, തളികയിലോ, പീഠത്തിലോ നിലവിളക്ക് വയ്ക്കാം. ഓടില്‍ നിര്‍മ്മിച്ച രണ്ടു തട്ട് വിളക്ക് ഭവനത്തില്‍ കത്തിക്കുന്നതാണ്.

അഭികാമ്യം. കൂടുതല്‍ പിരിവുള്ള വിളക്ക്, തൂക്കുവിളക്ക്, പൊടിപിടിച്ചതും ക്ലാവ് പിടിച്ചതുമായ വിളക്ക്, എണ്ണചോരുന്ന വിളക്ക് എന്നിവ കത്തിക്കുന്നത് അശുഭസൂചകമായി കണക്കാക്കുന്നു.

ഒരു തിരിയായി വിളക്ക് കൊളുത്തുന്നത് ദോഷകരമാണ്. ആയതിനാല്‍ രണ്ടുതിരികള്‍ യോജിപ്പിച്ച് ഒരു ദിക്കിലേക്ക് വച്ച് ദീപം കൊളുത്താം. പ്രഭാതത്തില്‍ കിഴക്ക് വശത്തെയും സന്ധ്യാദീപം കത്തിക്കുമ്പോള്‍ ആദ്യം പടിഞ്ഞാറ് വശത്തെയും തിരിയാണ് കത്തിക്കേണ്ടത്. ഇത് കര്‍മ്മസാക്ഷിയായ സൂര്യന്റെ സ്ഥാനം വിളിച്ചോതുന്നു. പൂജാദി കര്‍മ്മങ്ങള്‍ക്കും ക്ഷേത്രങ്ങളിലും രണ്ടിലധികം ദീപങ്ങള്‍ തെളിയിക്കാവുന്നതാണ്. പക്ഷേ, ഭവനങ്ങളില്‍ രണ്ടില്‍ക്കൂടുതല്‍ തിരിയിട്ട് ദീപം തെളിയിക്കുന്നത് ദോഷകരമത്രേ.

ഒരിക്കലും നിലവിളക്ക് ഊതിക്കെടുത്തരുത്. അതിന്റെ തിരി പിന്നിലേക്ക് വലിച്ച് എണ്ണയില്‍ മുക്കിയാണ് തീ അണയ്‌ക്കേണ്ടത്. 'കരിന്തിരി'കത്താന്‍ അനുവദിക്കരുത്. അതുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഗൃഹത്തില്‍ സന്ധ്യാദീപം കൊളുത്തണം. ശുഭമായി, എല്ലാവരും ചേര്‍ന്നിരുന്ന് 'ഹരിനാമം' ചൊല്ലണം. കൂട്ടപ്രാര്‍ത്ഥന വീടിന് കൂടുതല്‍ നന്മ ചെയ്യും. തീപ്പെട്ടിയുരച്ച് വിളക്കില്‍ നേരിട്ട് കത്തിക്കരുത്.

കൊടുവിളക്കിലോ, വേറെ തിരിയിലോ ആദ്യം കത്തിക്കണം. പിന്നീട് ആ വിളക്കുകൊണ്ടുവേണം നിലവിളക്ക് കൊളുത്താന്‍. ദീപം കത്തിക്കുമ്പോള്‍ കിഴക്കുനിന്നാരംഭിച്ച് വലതുവശം ചുറ്റിവേണം കത്തിക്കാന്‍. ദീപം കത്തിക്കുമ്പോള്‍ കെടാതെ നോക്കണം. വിളക്ക് വെറും കൈകൊണ്ട് വീശിക്കെടുത്തുന്നത് മദ്ധ്യമവും ഊതിക്കെടുത്തുന്നത് വര്‍ജ്ജവ്യമാണ്. ഇതു രണ്ടും പാപമെന്നാണ് അഭിമതം.

പഠനങ്ങളും, മറ്റു ജോലികളും സന്ധ്യാ സമയത്ത് ചെയ്യുന്നത് ഉചിതമല്ല, അവ സന്ധ്യാസമയത്തിന് ശേഷമാകാം. അത്താഴം ലഘുവായിരിക്കണം. സാത്വികാഹാരം വേണം. പിതൃക്കളെ നമിച്ച് ഉറങ്ങാന്‍ കിടക്കണം. ഉറക്കം വരുവോളം താഴെക്കാണുന്ന മന്ത്രം ചൊല്ലാവുന്നതാണ്.

''തന്മേമനഃ ശിവസങ്കല്പമസ്തു''
അര്‍ത്ഥം- എന്റെ മനസ്സ് വിശ്രാന്തമായി മംഗളകരങ്ങളായ സങ്കല്പങ്ങളോട് കൂടി ആയിരിക്കട്ടെ!

നീണ്ടു നിവര്‍ന്നു കിടക്കണം. സ്ത്രീകള്‍ മലര്‍ന്നു കിടന്നുറങ്ങരുത്. ഇതുവശം ചെരിഞ്ഞ് കിടക്കുക. എഴുന്നേല്‍ക്കുമ്പോള്‍ വലതുവശം ചരിഞ്ഞ് എണീക്കാന്‍ ശ്രമിക്കണം. ശിരോരോഗം, മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള്‍ ഇവ ഏറെക്കുറെ കിടപ്പിന്റെ ഈ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ കുറയ്ക്കാന്‍ സഹായിക്കും.

കുടുംബിനികളെ നിലവിളക്കിനോടാണ് ഉപമിക്കാറ്. വിവാഹശേഷം നിലവിളക്ക് കത്തിച്ച് ഭര്‍ത്തൃഗൃഹത്തിലേക്ക് കയറുന്നതുവഴി അവര്‍ക്ക് സ്‌നേഹം, ക്ഷമ, സഹനശക്തി, മനോബലം എന്നിവ ലഭിക്കുന്നു.

ദീപത്തില്‍ വിവിധ അധിദേവതകളുണ്ട്. ധൂപത്തില്‍- അഗ്നി, നാഗദീപത്തില്‍ കേതു, മഹാദീപത്തില്‍ ശിവന്‍, അഞ്ചുവിളക്കില്‍ പരബ്രഹ്മം, നക്ഷത്രദീപത്തില്‍ '27' നക്ഷത്രങ്ങള്‍, വിഭൂതിയില്‍ പരമശിവന്‍ എന്നിവര്‍ അധിവസിക്കുന്നുവെന്നാണ് സങ്കല്പം.

എണ്ണ, വിളക്ക്, തിരി, ജ്വാല (അഗ്നി) എന്നിവ ഒത്തുചേരുമ്പോഴാണ് ദീപത്തിന് 'ദീപത്വം' എന്ന ഗുണമുണ്ടാകുന്നത്. ഈ നാലിനേയും ചേര്‍ത്താണ് ദീപം എന്ന് പറയുന്നത്.

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google
Monday 24 Jun 2019 03.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW