Friday, August 02, 2019 Last Updated 20 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 09.35 AM

പതിനാറ് വയസ്സുകാരിയെ ആറ് പേര്‍ ചേര്‍ന്ന് അഞ്ച് ദിവസം ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍; സംഭവം പുറത്തറിഞ്ഞത് പെണ്‍കുട്ടി തടവില്‍ നിന്നും രക്ഷപ്പെട്ടതോടെ

sixteen year old molested

ഒങ്കോള: 16 വയസ്സുകാരിയെ ആറ് പേര്‍ ചേര്‍ന്ന് അഞ്ച് ദിവസം ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ആന്ധ്രാപ്രദേശിലെ ഓങ്കോളയിലാണ് കൊടും ക്രൂരത നടന്നത്. പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം അഞ്ച് പേരും ചേര്‍ന്ന് ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ജൂണ്‍ 17ന് ഓങ്കോള ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുമായി പ്രതികളില്‍ ഒരാള്‍ സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് തന്റെ മുറിയിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ട് പോയി. മുറിയിലെത്തിച്ച ശേഷം ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

അഞ്ച് ദിവസത്തിന് ശേഷം മുറിയില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. ബസ് സ്റ്റാന്‍ഡിലേക്ക് ഓടിയെത്തിയ പെണ്‍കുട്ടിയെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW