Friday, August 23, 2019 Last Updated 59 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 08.47 AM

'അനുമതി തന്നാലും ഇല്ലെങ്കിലും ഒരു ദിവസം 'അവരെ' പോയി കാണും, ഒന്നും ചോദിക്കാനല്ല, ഒന്നുകാണാന്‍'; വിങ്ങിപ്പൊട്ടി സാജന്റെ ഭാര്യ ബീന

sajan suicide

കണ്ണൂര്‍: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഒരു സംരംഭം തുടങ്ങുന്നതിന് നഗരസഭ അനുമതി നല്‍കാതെ വന്നതോടെ സാജന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വിവാദം പുകയുകയാണ്. ഇതോടെ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഇപ്പോള്‍ സാജന്റെ ഭാര്യ ബീനയുടെ പ്രതികരണവും കൈ ചൂണ്ടുന്നത് പി കെ ശ്യാമളയ്ക്ക് നേരെ തന്നെയാണ്. 'അനുമതി തന്നാലും ഇല്ലെങ്കിലും ഒരു ദിവസം 'അവരെ' പോയി കാണും. ഒന്നും ചോദിക്കാനല്ല, ഒന്നുകാണാന്‍. ഇതുവരെ പികെ ശ്യാമളയെ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല.' ബീന നൈജീരിയയിലെ കുടുംബസുഹൃത്തുക്കളായ ശ്രീകുമാര്‍നായരോടും ഭാര്യ സരളയോടും പറഞ്ഞു.

അനുമതിക്കായി ഒരു സത്രീ എന്ന നിലയില്‍ അവരെ കാണാം, പോയാലും കിട്ടില്ല, സാജന്‍ പറഞ്ഞിരുന്നതായി ബീന പറഞ്ഞു. അതിനാല്‍ പിന്നെ പോയില്ല. ബന്ധുക്കളാരും കണ്‍വെന്‍ഷന്‍ സെന്റര്‍ കണ്ടിട്ടില്ല. പാലുകാച്ചല്‍ മാത്രമാണ് നടത്തിയത്. കുറച്ചുപേര്‍ മാത്രമേ അതില്‍ പങ്കെടുത്തുള്ളു. അടുത്തമാസം നടക്കാനിരിക്കുന്ന തന്റെ മാമന്റെ മകളുടെ വിവാഹം ഇവിടെ നടത്താനായിരുന്നു സാജന്റെ ആഗ്രഹം. അനുമതി ലഭിക്കാത്തതിനാല്‍ വിവാഹം ഇവിടെ നടത്താനാകുമോ എന്ന ആശങ്ക സാജനുണ്ടായിരുന്നു. -ബീന പറഞ്ഞു.

അതേസമയം ഇത്രയും നല്ല സംരംഭം നൈജീരിയയില്‍ ആയിരുന്നെങ്കില്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി സാജന്റെ വീട്ടിലെത്തി അഭിനന്ദിക്കുമായിരുന്നുവെന്ന് നൈജീരിയയിലെ ലാഗോസില്‍ 15 വര്‍ഷം സാജനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ശ്രീകുമാര്‍ നായര്‍ പറഞ്ഞു. അത്രയധികം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നാടാണ് നൈജീരിയ. ഒരു വലിയ സംരംഭം തുടങ്ങുന്നതിന് നൈജീരിയയില്‍ വന്‍സ്വാഗതമാണ് കിട്ടുക. എന്നാല്‍, അധ്വാനിച്ച പണം നാട്ടില്‍ ചെലവഴിക്കണമെന്നായിരുന്നു സാജന്റെ ആഗ്രഹം. -ശ്രീകുമാര്‍ പറഞ്ഞു.

എല്ലായിടത്തും കൈക്കൂലിയും അഴിമതിയുമുണ്ട്. നൈജീരിയയില്‍ അത് അങ്ങേത്തലയ്ക്കാണ്. എന്നാല്‍, ഒരു വ്യത്യാസമുണ്ട്. കൈക്കൂലി കൊടുത്താല്‍ അവര്‍ പദ്ധതി വൈകിപ്പിക്കില്ല. ഉടന്‍ അനുമതി നല്‍കും.-ശ്രീകുമാര്‍ നായര്‍ പറഞ്ഞു.

Ads by Google
Monday 24 Jun 2019 08.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW