Monday, June 24, 2019 Last Updated 5 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 24 Jun 2019 08.21 AM

വിവാഹമോചന ഹര്‍ജിയില്‍ തീര്‍പ്പ് കാത്ത് പിരിഞ്ഞ് താമസിക്കുന്ന യുവതിക്ക് ഭര്‍ത്താവില്‍ നിന്നും ഒരു കുഞ്ഞ് കൂടി വേണം; ശ്രദ്ധേയമായി കോടതി നിര്‍ദേശം

women want baby

മുംബൈ: പിരിഞ്ഞ് കഴിയുന്ന ഭര്‍ത്താവില്‍ നിന്നും ഒരു കുഞ്ഞ് കൂടി വേണമെന്ന ആവശ്യവുമായി യുവതി. സംഭവത്തില്‍ കോടതിയുടെ പ്രതികരണവും ശ്രദ്ധേയമായി. യുവതിയുടെ ആവശ്യം ന്യായമാണെന്നാണ് കോടതി വിലയിരുത്തിയത്. വിവാഹമോചന ഹര്‍ജിയില്‍ തീര്‍പ്പ് കാത്തിരിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ 35കാരിയുടെതാണ് വിചിത്ര ആവശ്യം. നന്ദേത് കോടതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് യുവതി എത്തിയത്.

ആവശ്യം പരിഗണിച്ച കോടതി യുവതിയോടും പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിനോടും കൗണ്‍സിലിംഗിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കൗണ്‍സിലിങിനൊപ്പം ഒരു ഐ.വി.എഫ്. ചികിത്സാവിദഗ്ധനുമായി കൂടിക്കാഴ്ച നടത്താനും ഇരുവര്‍ക്കും കോടതി നിര്‍ദേശം നല്‍കി.

യുവതിയുടെ ഭര്‍ത്താവാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. 2017ല്‍ നല്‍കിയ ഹര്‍ജിയില്‍ ഉടന്‍ തീര്‍പ്പാകാനിരിക്കെയാണ് ഒരു കുട്ടിയുള്ള യുവതി ഭര്‍ത്താവില്‍ നിന്നും തനിക്ക് ഒരു കുട്ടി കൂടി വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ആര്‍ത്തവിരാമത്തിന് മുന്‍പ് ലൈംഗികബന്ധത്തിലൂടെയോ ഐ.വി.എഫ്. മാര്‍ഗത്തിലൂടെയോ ഗര്‍ഭം ധരിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, യുവതിയുടെ ആവശ്യത്തെ ഭര്‍ത്താവ് എതിര്‍ത്തു. വിവാഹമോചനം കാത്തിരിക്കുന്ന തനിക്ക് ഇക്കാര്യത്തില്‍ താത്പര്യമില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതോടെയാണ് ബീജദാനത്തിലൂടെയുള്ള കൃത്രിമഗര്‍ഭധാരണത്തിനുള്ള സാധ്യത കോടതി ആരാഞ്ഞത്. യുവതിയുടെ ആവശ്യം തികച്ചും ന്യായമാണെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ ഭര്‍ത്താവിന്റെ സമ്മതം നിര്‍ണായകമാണെന്നും പറഞ്ഞു. എന്നാല്‍ ബീജദാനം വഴിയും യുവതിയില്‍ കുഞ്ഞ് വേണ്ടെന്നാണ് ഭര്‍ത്താവിന്റെ നിലപാട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW