Wednesday, August 07, 2019 Last Updated 15 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 08.20 PM

പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

UDF, Ramesh Chennithala, Government, Police, Election

തിരുവനന്തപുരം : പോലീസ് സഹകരണ സംഘ തിരഞ്ഞെടുപ്പ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഐഡന്‍റിറ്റി കാർഡുകളുടെ വിതരണം തടസ്സപ്പെടുത്തിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്നും ചെന്നിത്തല പറഞ്ഞു. നേരായ മാർഗത്തിലൂടെ തിരഞ്ഞെടുപ്പ് നടന്നാൽ അത് ഭരണപക്ഷത്തിന്റെ അനുകൂല പാനലിന് പരാജയം സംഭവിക്കും എന്നതിനാലാണ് വളഞ്ഞ വഴിയിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തികൾ സംസ്ഥാന പോലീസ് സേനയുടെ അച്ചടക്കത്തെ ബാധിക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ഐഡന്‍റിറ്റി കാർഡുകളുടെ വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട സഹകരണ സംഘം അംഗങ്ങളെ കുറെ പേർ ചേർന്ന് ആക്രമിച്ചിരുന്നു. ഇവർക്കെതിരെ പോലീസ് കേസെടുക്കുകയും എടുക്കുകയും ചെയ്തു.ഐഡന്‍റിറ്റി കാർഡിന്റെ വിതരണം ഉടൻ തന്നെ പൂർത്തിയാക്കണെമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കൂടാതെ നിക്ഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ കൃത്രിമം കാട്ടുകയും അത് നിഷേധിക്കുകയും ചെയ്തവർ തന്നെയാണ് ഐഡന്‍റിറ്റി കാർഡ് വിതരണം തടസ്സപ്പെടുത്താൻ നോക്കിയവരെന്നും, സഹകരണ സംഘത്തെ ആക്രമിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW