Friday, August 16, 2019 Last Updated 45 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 06.41 PM

ഞാൻ എന്റെ മുതലകുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കട്ടെ ; ജോസ് പ്രകാശിനെ ഓർമ്മിപ്പിച്ച് നടി വിദ്യ ബാലൻ, വീഡിയോ വൈറൽ

Vidhya Balan, Alligator, Jose Prakash

നടി വിദ്യാബാലൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അവധി ആഘോഷങ്ങൾക്കായി നടി ഇപ്പോൾ ഫ്ളോറിഡയിലാണ്. അവിടെ ഗേറ്റ് പാർക്കിൽ വെച്ച് മുതലകൾക്ക് തീറ്റ കൊടുക്കുന്ന വീഡിയോ ആണ് നടി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഭക്ഷണം ഒരു കമ്പിന്റെ അറ്റത്ത് കോർത്ത് മുകളിൽ നിന്നുകൊണ്ട് മുതലകൾക്ക് മുന്നിലേക്ക് നീട്ടുകയാണ് നടി. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കണ്ട് മലയാളികൾക്ക് ജോസ് പ്രകാശിനെയും അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഡയലോഗുമാണ് ഓർമ്മവരുന്നത്. 979ല്‍ പുറത്തിറങ്ങിയ 'വിജയനും വീരനും' എന്ന ചിത്രത്തിലെ ജോസ് പ്രകാശ് പറയുന്ന 'ഹലോ മിസ്റ്റര്‍ പെരേര.. എന്ന പ്രശസ്ത ഡയലോഗ് ചേര്‍ത്ത് മുതലക്കുഞ്ഞുങ്ങള്‍ക് തീറ്റ കൊടുക്കുകയാണോ എന്നാണ് ഒരാളുടെ കമ്മന്റ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW