Thursday, August 22, 2019 Last Updated 28 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 05.43 PM

അവസാന പന്ത് എറിയുന്നതിനു തൊട്ടുമുമ്പ് ധോണി അടുത്തെത്തി നല്‍കിയ നിര്‍ദേശം ഇതായിരുന്നു..: ഹാട്രിക് നേട്ടത്തിനു പിന്നാലെ വെളിപ്പെടുത്തലുമായി ഷമി

Mohammed Shami, MS Dhoni, Hat-Trick

സതാംപ്ടണ്‍:ലോകകപ്പില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഇന്ത്യന്‍ ടീമിനെ വിറപ്പിച്ചാണ് അഫ്ഗാന്‍ തിരിച്ചുകയറിയത്. ഇന്ത്യ വിറച്ചു ജയിച്ച പോരാട്ടത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരാണ് തിളങ്ങിയത്. കളിയില്‍ നിര്‍ണായക വഴിത്തിരിവായി ജസ്പ്രീത് ബുംമ്ര രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ പരിക്കേറ്റ ഭുവിക്ക് പകരക്കാരനായാണ് മുഹമ്മദ് ഷമി ടീമിലെത്തിയത്. പകരക്കാരന്‍ ഒടുവില്‍ ടീമിന്റെ വിജയക്കാരനായി. ഹാട്രിക് നേട്ടത്തോടെയാണ് മുഹമ്മദ് ഷമി മിന്നിയത്.

എന്തും സംഭവിക്കാമെന്ന അവസാന ഓവറിലാണ് കോഹ്‌ലി മുഹമ്മദ് ഷമിക്ക് പന്ത് നല്‍കിയത്. ആദ്യ പന്ത് ബൗണ്ടറി കടന്നതോടെ ഒന്ന് പകച്ചു. രണ്ടാം പന്തില്‍ പന്ത് തട്ടിയിട്ടെങ്കിലും സിംഗിളിനായി ഓടിയില്ല. മൂന്നാം പന്തിലാണ് ഹാട്രിക്കിന്റെ ആദ്യ വിക്കറ്റ് വീണത്. കൂറ്റന്‍ അടിക്കാനായി ശ്രമിച്ച അഫ്ഗാന്‍ താരം മുഹമ്മദ് നബിയെ പാണ്ഡ്യയുടെ കൈകളില്‍ എത്തിച്ചായിരുന്നു ആദ്യ വിക്കറ്റ്. നാലാം പന്തില്‍ അഫ്താബ് അലാമിന്റെ കുറ്റി തെറിപ്പിച്ചു. അഞ്ചാം പന്തില്‍ മുജീബ് റഹ്മാന്റെ കുറ്റിയും തെറിപ്പിച്ച് ഷമി ഹാട്രിക് നേടി. മൂന്നാം വിക്കറ്റിനായി പന്തെറിയുമ്പോള്‍ യോര്‍ക്കര്‍ എറിയണമെന്നതില്‍ കവിഞ്ഞൊരു ചിന്ത ഷമിക്കില്ലായിരുന്നു. അതേ നിര്‍ദേശം തന്നെയാണ് ധോണി എത്തി നല്‍കിയതുമെന്ന് ഷമി പറയുന്നു.

പദ്ധതി സിംപിളായിരുന്നു. അവസാന പന്ത് എറിയുന്നതിനു മുമ്പ് മഹി ഭായ് എത്തി പറഞ്ഞതും യോര്‍ക്കര്‍ തന്നെ എറിയണമെന്നാണ്. ഇതില്‍ നിന്ന് ഒന്നും മാറ്റരുത്.. ഹാട്രിക്ക് സ്വന്തമാക്കാന്‍ ഏറ്റവും നല്ലൊരു അവസരമാണിത്. അപൂര്‍വമായി മാത്രം കിട്ടുന്ന അവസരം. നീ ചെയ്യുന്നതെന്താണോ അത് തുടരുക... ധോണി പറഞ്ഞു. അദേഹം പറഞ്ഞതുപോലെ തന്നെ ചെയ്തു... മുഹമ്മദ് ഷമി മത്സരശേഷം പ്രതികരിച്ചു. 40 റണ്‍സ് വഴങ്ങിയ ഷമി നാലു വിക്കറ്റ് വീഴ്ത്തി.

1987 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ചേതന്‍ ശര്‍മ്മ ഹാട്രിക്ക് നേടിയതിനു ശേഷം രണ്ടാമത് ഹാട്രിക്ക് നേടുന്ന താരമാണ് മുഹമ്മദ് ഷമി. ലോകകപ്പില്‍ ഷമിയുടെ പത്താമത് ഹാട്രിക്ക് ചരിത്രമാണ് സതാംപ്ടണില്‍ അഫ്ഗാനെതിരെ പിറന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW