Wednesday, August 21, 2019 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 05.27 PM

വൃദ്ധദമ്പതികളേയും വീട്ടുജോലിക്കാരിയേയും വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Murder, Death, Crime, Police

ന്യൂഡൽഹി : വൃദ്ധദമ്പതിമാരെയും വീട്ടുജോലിക്കാരിയെയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡല്‍ഹി വസന്ത വിഹാറിലുള്ള ഇവരുടെ വീട്ടിൽ തന്നെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വിഷ്ണു കുമാര്‍ (80) ഭാര്യ ശിശി മധുര്‍(75) വീട്ടുജോലിക്കാരി കുഷ്ബു നൗത്തിയാല്‍(24) എന്നിവരെയാണ് കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിലിന്റെ ഇടയിലൂടെ രക്തം പുറത്തേക്ക് ഒഴുകി കിടക്കുന്നതുകണ്ട് അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. ഇരുവരും സര്ക്കാര് വകുപ്പിൽ നിന്നും വിരമിച്ചതാണ്.

മോഷണശ്രമമാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് നിഗമനം. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു. ദമ്പതികളുടെ മകൻ അടുത്തി​​​​​െ​ട അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. മകൾ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW