Tuesday, August 20, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 04.28 PM

മൂന്നാറിലേക്ക് വീണ്ടും ട്രെയിൻ സർവീസുകൾ : ഹിമാലയം റെയിൽവേ മാതൃക

Train, Railway, Munnar

ഇടുക്കി : മൂന്നാറിലേക്ക് വീണ്ടും ട്രെയിൻ സർവീസുകൾ എത്തുന്നു. ട്രെയിൻ സർവീസുകൾ നടത്തുന്നതിനുവേണ്ടിയുള്ള സാധ്യതകൾ പരിശോധിക്കാൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം മൂന്നാറിൽ എത്തി സന്ദർശനം നടത്തിയിരുന്നു.

മൂന്നാറിൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാനുള്ള സാധ്യതകൾ സംഘം വിലയിരുത്തി. ഡിറ്റിപിസി സെക്രട്ടറി ജയൻ പി വിജയൻ, കണ്ണൻദേവൻ പ്ലാൻറ്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥനായ അജയൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പൊതു സ്വകാര്യ പങ്കാളിത്ത പ്രകാരമായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

പരിശോധന റിപ്പോർട്ട് ഉടൻ തന്നെ റെയിൽവേക്ക്‌ സമർപ്പിക്കും. തുടർന്ന് റെയിൽവേ അധികൃതർ വിശദമായ പഠനം നടത്തും. ഹിമാലയം റെയിൽവേ മാതൃക പോലെ ഹ്രസ്വ ദൂര യാത്രയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും എംഎൽഎ പറഞ്ഞു. കൂടാതെ ഇത് മൂന്നാറിന്റെ തന്റെ പ്രതിച്ഛായ മറ്റുവെന്നും, ടൂറിസ്റ്റ് മേഖലക്ക് ഇത് കരുത്ത് പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

1924 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് മുൻപ് വരെ മൂന്നാറിൽ ട്രെയിൻ സർവീസുകൾ ഉണ്ടായിരുന്നു. മൂന്നാറിൽനിന്നുള്ള ചരക്ക് ഗതാഗതം എളുപ്പത്തിലാക്കാൻ വേണ്ടി മോണോ റെയിൽ സംവിധാനമാണ് അന്ന് ഉപയോഗിച്ചിരുന്നത്. ഇതിലൂടെ സർവീസുകളും നടത്തിയിരുന്നു. 1924 ലെ വന്‍ പ്രളയത്തിനുശേഷമാണ് ഈ സംവിധാനം തകർന്നത്.

Ads by Google
Sunday 23 Jun 2019 04.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW