Wednesday, August 21, 2019 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 04.32 PM

സിഡ്‌നി എയര്‍പോര്‍ട്ടില്‍ മോഷണം നടത്തിയ പൈലറ്റിനെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു

Air India, shoplifting

ന്യൂഡല്‍ഹി: സിഡ്‌നി എയര്‍പോര്‍ട്ടില്‍ മോഷണം നടത്തിയ പൈലറ്റിനെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. സിഡ്‌നി എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നുമാണ് പൈലറ്റ് മോഷണം നടത്തിയത്. രോഹിത് ഭാസിന്‍ എന്ന പൈലറ്റാണ് മോഷണത്തിനിടെ പിടിയിലായത്. ഇയാളെ ഉടനടി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് പേഴ്‌സ് മോഷ്ടിക്കുന്നതിനിടെയാണ് രോഹിത പിടിയിലായത്. തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയയിലെ റീജണല്‍ മാനേജര്‍ ഇക്കാര്യം എയര്‍ ഇന്ത്യ ആസ്ഥാനത്ത് അറിയിച്ചു. തുടര്‍ന്ന് വിമാനം പറത്താന്‍ എയര്‍ ഇന്ത്യ അനുവദിച്ചുവെങ്കിലും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് കൈമാറി.

ഇയാളുടെ ലൈസന്‍സ് പിടിച്ചെടുത്ത എയര്‍ ഇന്ത്യ, ബേസ് സ്‌റ്റേഷനായ കൊല്‍ക്കത്ത വിടരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW