Saturday, August 17, 2019 Last Updated 18 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 23 Jun 2019 03.22 PM

ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന മേക്കോവറുമായി അമിതാഭ് ബച്ചന്‍!! വൈറലായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

Amitab bachan,Gulabo sitabo, Bollywood

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹുലാബോ സിതാബോയ്ക്ക് വേണ്ടി വരുത്തിയ മേക്കോവറാണ് തരംഗമായി മാറിയിരിക്കുന്നത്. തടിച്ച മൂക്കും താടിയും വട്ടക്കണ്ണടയും ധരിച്ചുകൊണ്ടാണ് പുതിയ ചിത്രത്തില്‍ ബോളിവുഡ് താരത്തെ കാണിക്കുന്നത്. നിരവധിപേരാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഷൂജിത് സിര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലഖ്‌നൗവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബിയ്‌ക്കൊപ്പം ബോളിവുഡിലെ പുതിയ സെന്‍സേഷന്‍ ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അന്ധാദുന്‍, ബദായി ഹോ എന്നീ സിനിമകള്‍ക്ക് ശേഷം എത്തുന്ന യുവതാരത്തിന്റെ പുതിയ ചിത്രമാണ് ഇത്. 76കാരനായ ബച്ചന്‍ ഭൂവുടമയായിട്ടാണെത്തുന്നത്. 2020 ഏപ്രില്‍ 24 ചിത്രം തീയറ്ററുകളിലെത്തും.

സുജോയ് ഘോഷ് സംവിധാനം ചെയ്ത ബദ്‌ലയായിരുന്നു അമിതാഭ് ബച്ചന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഗുലാബോ സിതാബോയ്ക്ക് പുറമേ തമിഴിലും തെലുങ്കിലും അമിതാഭ് ബച്ചന്റെ സിനിമ വരുന്നുണ്ട്. തമിഴില്‍ ഉയര്‍ന്ധ മനിതനും തെലുങ്കില്‍ മെഗാസ്റ്റാര്‍ ചിരജ്ഞീവിക്കൊപ്പമുള്ള സൈരനരസിംഹ റെഡ്ഡിയുമാണ്.

Ads by Google
Sunday 23 Jun 2019 03.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW